കെ.ജി.കാർത്തികേയൻ
‘അനന്വയമായ ഒരു ഓർമ്മപ്പുസ്‌തകം’
( ബഷീർഃ ഛായയും ഓർമ്മയും പുനലൂർ രാജൻ മൾബെറി പബ്ലിക്കേഷൻസ്, കോഴിക്കോട്. വിതഃ കറന്റ് ബുക്‌സ്, കോട്ടയം, 2002, പുറം 98, വിലഃ 99.00 ) ‘മലയാളത്തിൽ ഇങ്ങനെയൊരു പുസ്‌തകമോ!’ എന്ന ആശ്ചര്യമാണ് പുനലൂർ രാജൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ‘ബഷീർഃ ഛായയും ഓർമ്മയും’ എന്ന ഗ്രന്ഥത്തിലൂടെ കടന്നു പോയപ്പോൾ ഉണ്ടായത്. എഴുപത്തിയൊന്നു ഫോട്ടോകൾ അടങ്ങുന്ന ഈ പുസ്‌തകത്തിന് മറ്റൊരപൂർവ്വതയുളളത്, ഇന്ത്യൻ ഭാഷകളിൽ സാഹിത്യമേഖലയിൽ ഇത്തരമൊരു പുസ്‌തകം ആദ്യത്തേതാണ് എന്നതുതന്നെ. ഗാന്ധിജിയുടേയും നെഹ്രുവിന്റെയും അംബേദ്‌ക...