കാർത്തികേയൻ പടിയത്ത്
തൃക്കണ്ണ്
അയാൾ സൗജന്യനേത്ര പരിശോധനക്യാമ്പിൽ പങ്കെടുത്തതിനുശേഷമാണ് തിമിര ശസ്‌ത്രക്രിയയ്‌ക്കുവേണ്ടി ആസ്‌പത്രിയിൽ അഡ്‌മിറ്റായത്. സൗജന്യചികിത്സയാണെങ്കിലും ഓപ്പറേഷൻ ഫീസായി അഞ്ഞൂറു രൂപ കെട്ടിവയ്‌ക്കുകയും ചെയ്‌തു. ഒരുദിവസം ആസ്‌പത്രിയിൽ കിടന്നേ പറ്റൂ. ഷുഗറും പ്രഷറും ടെസ്‌റ്റ് ചെയ്യണം. അയാളൊരു ഡയബറ്റിക് പേഷ്യന്റായിരുന്നു. ഷുഗർ ഫാസ്‌റ്റിംങ്ങിൽ 200. ഇനി, രണ്ടുദിവസം കൂടി കിടക്കണം. രണ്ടു ദിവസത്തിനുളളിൽ അയാളുടെ തുടയിൽ നീര്. പിന്നെയത് വലിയ പരുവായി. ഡോക്‌ടർ കീറി. ഓപ്പറേഷൻ ദിവസങ്ങൾ നീണ്ടു. അയാളുടെ പേഴ്‌സിൽ...
കർണ്ണികാരം പൂത്തുതളിർക്കുമ്പോൾ…..
കണിക്കൊന്നപ്പൂങ്കുലകൾ സ്വർണ്ണക്കുമിളകൾപോലെ, മുറ്റത്ത് വിരിയുന്ന കാലം. വയൽവരമ്പുകളിൽ കണിവെളളിരികൾ നിറഞ്ഞു വിളഞ്ഞു കിടക്കുന്നുണ്ടാകും. തേൻവരിയ്‌ക്ക ചക്കയുടെയും മൂവാണ്ടൻമാമ്പഴത്തിന്റെയും കൊതിയൂറുന്ന പഴുത്ത മണം വഹിക്കുന്ന കാറ്റ്. കാർഷീകോത്സവമായ വിഷു! കൊയ്‌ത്തു കഴിഞ്ഞ പാടങ്ങളിൽ നിറയെ ചെമ്മീനും കരിമീനും കണമ്പും! പാട്ടുപാടി വലയെറിയുന്നവർ ശുഭപ്രതീക്ഷകളുടെ നാളുകളെണ്ണുന്ന ദിനം; വിഷു! കാരണവന്മാരുടെ കൈനീട്ടം. കിലുങ്ങുന്ന വെളളിത്തുട്ടുകൾ, കരുന്നുകളുടെ കൈവെളളയിൽ വീഴുമ്പോൾ, നിർവൃതിയിൽ ലയിക്കുന്...
നാടകകൃത്തും നാടകവും (ശവംതീനികൾ)
അമേച്ച്വർ-ഏകാങ്ക നാടകരംഗത്ത് തന്റേതായ ശൈലികൊണ്ട് ഏറെ പ്രശംസ പിടിച്ചുപറ്റിയ നാടകകൃത്തും സംവിധായകനുമാണ് കാർത്തികേയൻ പടിയത്ത്. ഇരുപത്തിയഞ്ചിലേറെ ഏകാങ്ക നാടകങ്ങളും പന്ത്രണ്ടിലേറെ മുഴുനീള നാടകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. കഥാകാരനെന്ന നിലയിലും പ്രശസ്തനാണ്. ആറിലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ ചെറായിയിൽ ആണ് ഇദ്ദേഹം ജനിച്ചത്. ചെറുപ്പകാലത്തുതന്നെ നാടകങ്ങൾ എഴുതുകയും അവതരിപ്പിക്കുകയും ചെയ്‌തു. പിന്നീട് കമ്യൂണിസ്‌റ്റ് പാർട്ടിയിൽ അംഗമാവുകയും ഇന്ത്യൻ കമ്യൂണിസ്‌റ്റ് ...