കാരൂർ നീലകണ്‌ഠപ്പിളള
പൂവമ്പഴം
മലയാള കഥാസാഹിത്യത്തിലെ എക്കാലത്തെയും മഹാരഥന്മാരായിരുന്ന പോയതലമുറയിലെ പ്രമുഖകഥാകൃത്തുക്കളുടെ ഏതാനും കഥകൾ ഓരോ ലക്കത്തിലായി പ്രസിദ്ധീകരിക്കുന്നു. പുതിയ എഴുത്തുകാർക്ക് കഥാരചനയിൽ മാർഗ്ഗദർശിയാകാൻ ഈ കഥകൾ പ്രയോജനപ്പെടും. ഈ ലക്കത്തിൽ കാരൂർ നീലകണ്‌ഠപ്പിളളയുടെ ‘പൂവമ്പഴം’ എന്ന കഥ വായിക്കുക. ഞങ്ങളുടെ വീടിന്റെ തൊട്ടുകിഴക്കേത് ഒരു വലിയ ജന്മിയുടെ മനയാണ്. ഞങ്ങൾ അവരെ ആശ്രയിച്ചും സേവിച്ചുമാണു കഴിയുന്നത്. ഞങ്ങൾ പരസ്‌പരം ഉപകാരികളാണെന്നു പറഞ്ഞാൽ ഒരുതരത്തിൽ ശരിയായിരിക്കും. അവർ യജമാനന്മാരും ഞങ്ങൾ ഭൃത്യരും. മന...