കാരോട് സുകുമാരൻ നായർ
ബലി
വാമനൻ മഹാബലിയെ വണങ്ങിഃ “തപസ്സിന് മൂന്നടി സ്ഥലം വേണം.” “തരാലോ...” കൺചിമ്മും നേരംകൊണ്ട് വാമനൻ ആകാശം മുട്ടെ വളർന്നു. അന്നേരം മേശ തുറന്ന ബലി, സ്‌കെയിൽ പുറത്തെടുത്തുഃ “ദാ...ദ്...ഒരടിസ്‌കെയിലാ...ഇഷ്‌ടോളെളടത്തൂന്ന് അളന്നോളൂ...” വാമനരൂപം കടുകുമണിയായി. സ്വന്തം കാൽക്കീഴിൽ പ്രത്യക്ഷപ്പെട്ട വിടവിലൂടെ വാമനൻ പാതാളം പൂകി. ബലി അപ്പോഴും ശാന്തനായിരുന്നു. Generated from archived content: story1_sep1.html Author: karodu_sukumarannair