Home Authors Posts by കരിങ്ങന്നൂര്‍ ശ്രീകുമാര്‍

കരിങ്ങന്നൂര്‍ ശ്രീകുമാര്‍

0 POSTS 0 COMMENTS

സ്ത്രീധനം

ചുട്ടുനില്‍ക്കുന്ന നഗരം. വനിതാ കോളേജ് . വൈകിയെത്തിയ വിശിഷ്ടാതിഥി കാറിന്റെ കുളിരില്‍ നിന്നിറങ്ങി. ഫാനിന്റെ കാറ്റില്‍ കരിക്കിന്‍വെള്ളവും അണ്ടിപ്പരിപ്പും കഴിച്ചു. പെണ്ണുമ്പിള്ള മൂത്രശങ്ക നിവര്‍ത്തിച്ചു. ഷുഗര്‍ കൂടുതലാണേ... സമയക്കുറവുണ്ട്. മൂന്നു മണിക്കൊരു ഇന്റര്‍നാഷണല്‍ സെമിനാര്‍ ഉദ്ഘാടനം. രണ്ടു വെഡിങ് പാര്‍ട്ടി. ഒന്ന് മിനിസ്റ്ററുടെ മകളുടെ. മസ്കറ്റ് ഹോട്ടലില്‍ വച്ച്. ഹോ- മാഡം നടക്കുമ്പോള്‍ കിതപ്പ് കൂടുതലാണ്. ചെക്കപ് ചെയ്യണം. ഓക്കേ ഓക്കേ ..... അപ്പോഴേക്കും തകൃതിയായി കുട്ടികള്‍ ഗ്രൗണ്ടില്‍ വരിവരി...

വെഡിംഗ് ആനിവേര്‍സറി

ഏഴു തിരിയില്‍ നിലവിളക്ക് ഒരുക്കി.മുടിത്തുമ്പു കെട്ടി തുളസിക്കതിര്‍ വച്ചു.സിന്ദൂരം നെറ്റിയിലും സീമന്തത്തിലും...കോടി ഉടുത്തു.... കാച്ചെണ്ണ മണം.ഇങ്ങനെയിങ്ങനെ കാപട്യം കളിച്ചു മോഹിനി...അതിശയസമ്മാനവും മധുരവും തന്ന പ്രിയതമന്റെ കാല്‍ തൊട്ടു നമസ്കരിച്ചു നവോഢയായി ചമഞ്ഞു. നമ്രശിരസ്കയാവാന്‍ സ്ഥിരം ബഹുകേമി. നാണം കുളിര്‍ത്തു കാണിച്ചു.പ്രിയതമന്‍ ധന്യനായീ.ഹ ഹ ഹാ.....തീരെ പഴയ വിരല്‍ത്തുമ്പുകളുമായിനനഞ്ഞ ഓര്‍മകളുമായി അവന്‍ പ്രണയത്തിന്റെയും രതിയുടെയും ആ പഴയ തോട്ടുവക്കില്‍ നില്‍പ്പുണ്ട്.നിന്റെ ഇടംകണ്ണ് തുടിക്കുന്നു...

ഒരിക്കല്‍

ഒന്നിക്കാം .ഒരിക്കല്‍ആ നിലാവില്‍അതേ പുഴമണ്ണില്‍അതേ കണ്ണീരില്‍ആ കാഴ്ചസ്വപ്നങ്ങളുടെ ദൈര്‍ഘ്യംകുയിലുകള്‍ മടങ്ങിവന്നേക്കുംതൊടിയില്‍ കാശിത്തുമ്പയുംകലമ്പൊട്ടിയുംതൊട്ടാവാടിയും...കണ്ണില്‍ എന്തോ പോയതാണ്കരയില്ല. Generated from archived content: poem4_feb20_15.html Author: karingannoor_sreekuma

വാവിനു തലേനാള്‍

രായ്ക്കുരാമാനംപൊട്ടിത്തെറിച്ച്നാടു വിട്ട പട്ടിയെ,തെന്നുന്ന തൊഴുത്തില്‍നെടുമ്പാടടിച്ചു വീണുഭ്രൂണം തള്ളിചാവാന്‍ കിടന്നവയറ്റുകണ്ണി പശുവിനെ,ചാരായത്തില്‍കയറി കുതിരകളിച്ചു വന്നഅമ്മാവന്‍കത്തി കേറ്റിക്കൊന്ന ആ പാവംആട്ടിന്‍ കുട്ടിയെ,പാമ്പുകടിച്ചു പൊയ് പ്പോയഅച്ഛനെ,ഉച്ചാരയുടെ അന്നുതൂങ്ങിച്ചത്ത,പുരനിറഞ്ഞ്അടുക്കളത്തൂണായിരുന്നഅപ്പച്ചിയെ,കരഞ്ഞുതൂവിയൊരമ്മയെ,ആരുടെയൊ ഗര്‍ഭം കൊണ്ടുമാനം കെട്ടി എന്നെനാടുവിടീച്ച്പേടിപ്പിച്ച പൊലയാടിച്ചിയെ, ആരെ ഓര്‍ത്താണുഈ വാവിനുബലി? Generated from ar...

ഡാം

എന്താണ് എല്ലാവരും ഇങ്ങനെആരും ഭയക്കുന്നില്ലല്ലോമരണമുഖത്തു പോലും ഭയക്കുന്നില്ല.ഭയക്കാന്‍ മടിക്കുന്നു.നമ്മളൊക്കെ ചത്തുപോയോ. എവിടെ നമ്മുടെ ശിരസ്സ്കരുത്ത്ചോരമുദ്രാവാക്യങ്ങള്‍ ഒഴിഞ്ഞുവരണ്ട തൊണ്ടകളില്‍ഭീദിതമായ ദാഹം.എന്താണ് മണക്കുന്നത്ദുര്‌മേ്ദസ്സിന്റെ അഴുകിയകോട്ടുവായ്നക്ഷത്ര ഭരണനൃത്തം.പൃഷ്ഠം താങ്ങി തഴുകി മടുത്തില്ലേകരഞ്ഞു മുടിഞ്ഞില്ലേ. നമ്മുടെ കുഞ്ഞുങ്ങളുടെപാട്ടപ്പാത്രങ്ങളില്‍മരണം മാത്രമേവിളമ്പുന്നുള്ളോകണ്ണീര്‍ കൂട്ടി കുടിച്ചോട്ടെവേദന തിന്നു മരിച്ചോട്ടെശ്വാസം പോലും സ്വപ്നം കണ്ടു പോകരുത് .നമുക്കൊക്കെ ത...

പ്രാകൃതം

ഒഴിഞ്ഞ വിഷപാത്രമല്ലാതെഇനി മറ്റെന്താണ്,മറ്റെന്താണ് (നിനക്ക്) ഞാന്‍ തരുക ... ബലിമൃഗത്തിന്റെ കണ്ണുകളില്‍കറുത്ത കാമം പീളകെട്ടി.ഹൃദയത്തിന്റെ നിലവിളിഅനാഥരുടേതാണ്.അകന്നു പോയവരുടേതാണ്. പടിയിറങ്ങി -പടിയിറങ്ങിതിരിഞ്ഞുനോക്കുവാനാവാതെ …അല്ലെങ്കില്‍ ഇനിയാര്?നഗ്നമാണെന്റെ ഹൃദയം പ്രാകൃതന്റെ ആത്മബലിയില്‍വെറളിപിടിച്ചോയുന്ന മാന്‍കുട്ടി.അവളുടെ കണ്ണുകളില്‍പ്രളയത്തിന്റെ ഭാരവുംചുണ്ടുകളില്‍ നീലവിഷവും …തീര്‍ച്ചയായും അത് ഞാന്‍ ചുംബിച്ചിട്ടല്ല. ഭാഗ്യജാലകങ്ങള്‍ വലിച്ചടച്ച്ഹൃദയത്തില്‍ മുഖം പൂഴ്‍ത്തികഫത്തിന്റെ വഴുക്കത്തിലൂടെ...

മരണപത്രം

തീപെയ്തു മരിച്ച മകന്‍ഇനിയും പിറക്കാതിരിക്കാന്‍അമ്മ ചെയ്യുന്ന പുണ്യംഎയ്തുകയറുന്നു. പൂര്‍വാഹ്നത്തിലെ ബലിക്കാക്കകള്‍കണ്ണുപൊട്ടികനലിലേക്ക് ചത്തുവീഴുന്നു.ഇവിടെപൂക്കളില്ലഹൃദയമില്ലഒന്നുമില്ലഅഗാധമായഞരക്കം പോലുമില്ല. ഇരുട്ടിന്റെ നിലക്കണ്ണാടിയില്‍പെയ്തുപെയ്തിറങ്ങുന്ന പ്രണയംതാഴ്വാരങ്ങളിലേക്ക് ജ്വലിക്കുന്നഅഗ്നിയാണ്. നിലക്കണ്ണാടിയുടെ പ്രളയജലത്തില്‍ചത്തുമലച്ച മീന്‍കണ്ണുകള്‍കാമത്തിന്റെ നീര്‍പ്പാമ്പുകള്‍കൊത്തിയെടുക്കുമ്പോള്‍മധുരം പിഴച്ച പാനപാത്രങ്ങളില്‍തളര്‍ന്നു കിടന്ന് അവന്‍ ഇരതേടുന്നു.കഫം കൊഴുത്ത രാത്രികളില്...

ഭാര്യ

പിഴച്ച സ്വപ്‌നങ്ങള്‍ വരെ വറുത്തു ശുചിത്വമുള്ള കണ്ണാടിപ്പാത്രങ്ങളിലേക്ക് രസകരമായി , താളനിബദ്‌ധമായി അവള്‍ വിളമ്പിത്തന്നു. വശ്യമായി ചിരിച്ചു. വെറുപ്പ്‌ കൊണ്ടൊരു പുളിശ്ശേരി ....കൊപ്ലിക്കാന്‍ ഇത്തിരി കണ്ണീര്.ധര്‍മസങ്കടം പുതപ്പിച്ച് ഉറക്കി.ഉണരാതുണരാതുറങ്ങുറങ്ങ് .... Generated from archived content: poem2_july26_12.html Author: karingannoor_sreekuma

ഭ്രാന്തന്‍

സ്വപ്നം കടിച്ചുപഴുത്ത വ്രണങ്ങള്‍ ഊതിയാറ്റിയിരിക്കുകയായിരുന്നു അവന്‍. ഊതിയൂതി തണുപ്പിച്ചുകൊണ്ട് അരുമയോടെ അവന്‍ തോട്ടിന്‍വക്കിലെ കാക്കപ്പൂക്കളെ പ്രണയിച്ചു . നെഞ്ചില്‍ ഒരു കുഞ്ഞിന്റെ കണ്ണ് പൊട്ടിക്കിടന്നു. കരളിലെവിടെയോ കുളിച്ചു സോപ്പുമണക്കുന്ന പുഴയുടെ സംഗീതം. ഉള്ളിനുമുള്ളില്‍ നരച്ച ഒരു മുടിയിഴ സദാ ധന്വന്തരം മണത്തു. കാലുകളില്‍ കാമുകിയുടെ വിഷദംശനം. അരക്കെട്ടില്‍ തീ വിഴുങ്ങി തണുത്തുപോയ ഭ്രാന്തന്‍ മൃഗം.... തോട്ടില്‍ വീണാണ് അവന്‍ ചത്തത് . Generated from archived ...

നനഞ്ഞ പട്ടി

ഓണത്തിന് നീ തന്ന ചോറ് .നല്ല മഴയായിരുന്നു.നനഞ്ഞു തണുത്ത തിണ്ണയില്‍ സുഖം.ഇരുട്ട്.ഉപ്പേരി,പപ്പടം, അവിയല്‍,കാളന്‍, പച്ചടി,കിച്ചടി, പഴപ്പായസം ഒന്നുമില്ലാതെ കൂളനു വിളമ്പിയ ചോറ്.... നനഞ്ഞ പട്ടി .വെക്കം തിന്നിട്ടു പൊക്കോ. കതകടച്ചു ഗൃഹസ്ഥ.പഴയ ജാരന്റെ മുഖമടഞ്ഞു.ഇരുട്ടത്ത്‌ ചോറ് മിനുങ്ങി.നിര്‍ത്തില്ലാതെ മഴപെയ്യുന്നത് കൊണ്ടാവാം കുടിവെള്ളം തന്നില്ല കൂത്തിച്ചി. Generated from archived content: story1_mar3_12.html Author: karingannoor_sreekuma

തീർച്ചയായും വായിക്കുക