Home Authors Posts by കരിമ്പുഴ ഗോപാലകൃഷ്‌ണൻ

കരിമ്പുഴ ഗോപാലകൃഷ്‌ണൻ

0 POSTS 0 COMMENTS
ഗായകൻ, ഗാനരചയിതാവ്‌, കവി, സംഗീതജ്ഞൻ എന്നീ നിലകളിൽ ഏറെ ശ്രദ്ധേയനായ ഒരു കലാകാരൻ. 28 സംവത്സരം ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിയിലെ സീനിയർ സെക്കൻഡറി സ്‌കൂളിൽ അദ്ധ്യാപകനായി സേവനമനുഷ്‌ഠിച്ചശേഷം, സ്വമേധയാ പിരിഞ്ഞ്‌, പാലക്കാട്‌ ജില്ലയിലെ കരിമ്പുഴയിൽ സ്ഥിരിതാമസമാക്കിയിരിക്കുന്നു. ശ്രീ കരിമ്പുഴ ഗോപാലകൃഷ്‌ണൻ കേരളത്തിനകത്തും പുറത്തുമായി നിരവധി സംഗീതകച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്‌. കേരളത്തിലും ലക്ഷദ്വീപിലുമായി അനവധി കവിയരങ്ങുകളിൽ സ്വന്തം കവിത അവതരിപ്പിച്ച്‌ ആസ്വാദകവൃന്ദത്തിന്റെ അനുമോദനങ്ങൾക്ക്‌ പാത്രീഭൂതനായ ഇദ്ദേഹത്തിന്റെ ആദ്യകവിതാസമാഹാരം ‘ശില്പിയുടെ ദുഃഖം’ 2000 ജനുവരി ഒന്നിന്‌ പ്രസിദ്ധീകരിച്ചു. ലക്ഷദ്വീപ്‌ സാഹിത്യഅക്കാദമി മെമ്പർ, അക്കാദമി പ്രസിദ്ധീകരണമായ ‘സാഗരകലയുടെ’ എഡിറ്റോറിയൽ ബോർഡു മെമ്പർ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്‌ഠിച്ചിട്ടുളള ശ്രീ.കരിമ്പുഴ ഗോപാലകൃഷ്‌ണൻ കേരളത്തിലെ പല ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്‌. അദ്ധ്യാപകപ്രതിഭ അവാർഡ്‌, ഗുരുശ്രേഷ്‌ഠ അവാർഡ്‌, കേന്ദ്ര സാംസ്‌കാരിക വകുപ്പ്‌ നൽകുന്ന ഫെലോഷിപ്പ്‌ തുടങ്ങിയവ, ഈ കലാകാരനു ലഭിച്ച അംഗീകാരങ്ങളിൽ ചിലതുമാത്രം. ഭാര്യഃ കലാമണ്ഡലം ഭാഗ്യേശ്വരി മക്കൾഃ ശ്രീമതി യമുനാ രാജൻ ശ്രീമതി യാമിനീ ഉണ്ണിക്കൃഷ്‌ണൻ

റിക്ഷക്കാരന്റെ പ്രതീക്ഷ

പുലരി പൂക്കുന്നേരമെന്റെ സിരകളുണരുന്നു. പുതിയ പകലിന്നുണർവ്വുമായെൻ ചിറകു വിടരുന്നു. ഉരിയരിക്കായ്‌ ഉടുതുണിക്കായ്‌ കരളു വേവുന്നു. നെടിയ പാതയിലുരുളുമെന്നുടെ ശകടമുണരുന്നു. ഭിക്ഷതേടീടുമർത്ഥിപോലെൻ റിക്ഷയുരുളുന്നു. ഭക്ഷണത്തിൻ വകയൊരുക്കാൻ വഴികൾ തേടുന്നു. കാക്ക കരയുന്നേരമെന്നുടെ കഥ തുടങ്ങുന്നു. കാക്കിയിൽ കരൾ മൂടിയെന്നുടെ യാത്ര തുടരുന്നു. പുലരിയെന്നോ സന്ധ്യയെന്നോ പാതിരാവെന്നോ- കരുതിടാത്തൊരു കഠിനയത്നം കരളിലേറ്റുന്നു. അരികിലെത്തും പഥികരെന്നുടെ അതിഥിയായ്‌ക്കരുതും അവരുനീട്ടും പ്രതിഫലം ഞാൻ അമൃതമായ്‌ ക...

നിത്യസത്യം

കാർമേഘമംബരം മൂടിയാലും കാണാതിരിക്കുമോ സൂര്യബിംബം. കൂരിരുൾ രാവിനെ പുൽകിയാലും പൂനിലാവെങ്ങും പരക്കുകില്ലേ. ആദിത്യബിംബം തിളങ്ങിയാലും ആകാശഗംഗയ്‌ക്കു മാറ്റമുണ്ടോ? ആറും പുഴയുമീ കലങ്ങിയാലും ആഴിക്കു നീലിമ നിത്യമല്ലേ ആയിരം ദീപം കൊളുത്തിയാലും രാവിനു കൂരിരുൾ സ്വന്തമല്ലേ വേനലിൻ തീനാമ്പുനക്കിയാലും മാമരം പൂക്കൾ വിടർത്തുകില്ലേ? പത്രങ്ങളൊക്കെ കൊഴിഞ്ഞീടിലും പാദപം വീണ്ടും തളിർക്കുകില്ലേ മരുഭൂമിയിൽ തൈമുളച്ചീടിലും ഹരിതാഭ ചെടികൾക്കു സഹജമല്ലേ. ചേറിൽ വളർന്നാലുംമംബുജങ്ങൾ കോവിലിൽ പൂജയ്‌ക്കെടുക്കുകില്ലേ പേമാരി കോരിച്ചൊരിഞ...

കിട്ടാക്കടം

എവിടൊക്കെത്തേടിഞ്ഞാനോടി, സ്നേഹം വിലപേശിവിൽക്കാത്തൊരിടം. അമ്മയ്‌ക്കു സ്നേഹമാണെന്നെ, നാളെ പൊന്നുമോനല്ലേ പ്രതീക്ഷ. അമ്മയെ സ്നേഹമാണെന്നും, ജന്മം തന്നുപാലൂട്ടി വളർത്തിയതല്ലേ. അച്‌ഛനോടെന്തിഷ്ടമെന്നോ, സ്വത്തു മൊത്തവും നൽകിയതല്ലേ. അച്‌ഛനുസ്നേഹമാണെന്നെ, ഏറെ സ്വത്തു ഞാൻ നേടിയിട്ടില്ലേ. ഭാര്യക്കുസ്നേഹമാണെന്നെ, എന്റെ പ്രാണനും പങ്കുവയ്‌ക്കില്ലേ. ഭാര്യയോടെത്രമേൽ പ്രേമം, ഏറെ സ്‌ത്രീധനമായ്‌ വന്നതല്ലേ. മക്കൾക്കു സ്നേഹമാണെന്നെ, ഏതു സ്വർഗ്ഗവും ഞാൻ നൽകുകില്ലേ മക്കളോടെപ്പോഴുമിഷ്ടം, പണം നഷ്ടപ്പെടുത്താത്ത മൂലം. നാട്ട...

കിട്ടാക്കടം

എവിടൊക്കെത്തേടിഞ്ഞാനോടി, സ്നേഹം വിലപേശിവിൽക്കാത്തൊരിടം. അമ്മയ്‌ക്കു സ്നേഹമാണെന്നെ, നാളെ പൊന്നുമോനല്ലേ പ്രതീക്ഷ. അമ്മയെ സ്നേഹമാണെന്നും, ജന്മം തന്നുപാലൂട്ടി വളർത്തിയതല്ലേ. അച്‌ഛനോടെന്തിഷ്ടമെന്നോ, സ്വത്തു മൊത്തവും നൽകിയതല്ലേ. അച്‌ഛനുസ്നേഹമാണെന്നെ, ഏറെ സ്വത്തു ഞാൻ നേടിയിട്ടില്ലേ. ഭാര്യക്കുസ്നേഹമാണെന്നെ, എന്റെ പ്രാണനും പങ്കുവയ്‌ക്കില്ലേ. ഭാര്യയോടെത്രമേൽ പ്രേമം, ഏറെ സ്‌ത്രീധനമായ്‌ വന്നതല്ലേ. മക്കൾക്കു സ്നേഹമാണെന്നെ, ഏതു സ്വർഗ്ഗവും ഞാൻ നൽകുകില്ലേ മക്കളോടെപ്പോഴുമിഷ്ടം, പണം നഷ്ടപ്പെടുത്താത്ത മൂലം. നാട്ട...

ഇന്നത്തെ അച്ഛൻ

മക്കളേ, നിങ്ങൾക്കായി പങ്കുവച്ചിടാനെന്റെ പക്കലില്ലൊട്ടും പണം പാവമാണിന്നീയച്ഛൻ നിർദ്ധനൻ നിരാശ്രയൻ നിത്യദുഃഖങ്ങൾ പേറി കൊച്ചുവീടിതിലേറെ- ക്കാലമായ്‌ കഴിയുന്നു. കൂട്ടിനു വാല്‌മീകിയും വ്യാസനുമുണ്ടാശ്വാസം കേട്ടിട്ടും പഠിച്ചിട്ടും ജീവിതം നയിക്കുന്നു. മകനെ രാജാവാക്കാൻ കഴിയാതതിദീനം മരണം വരിച്ചതാ- മച്ഛന്റെ ദുഃഖംപോലെ ദുഃഖമില്ലൊട്ടും മക്കൾ- ക്കച്ഛന്റെയിച്ഛയ്‌ക്കൊത്ത തസ്തിക ലഭിച്ചില്ലേ? സ്വസ്ഥമായ്‌ക്കഴിയില്ലേ? ഭൂസ്വത്ത്‌ പോയെങ്കിലും മക്കളെ പഠിപ്പിച്ചു ഭാസുരമാക്കി ഭാവി- ഖേദമില്ലല്പംപോലും ശബളം അതിലേറെ കിബളം ലഭി...

ഭ്രൂണഹത്യ

ആണിന്നൊരിണയായി ദൈവം- ഭൂവി ലംഗനയ്‌ക്കും ജന്മമേകി. അംഗലാവണ്യം തുടിക്കും- രൂപ മംഗനയ്‌ക്കായ്‌ കനിഞ്ഞേകി. കാരുണ്യമോലും മനസ്സും- കണ്ണി ലാളുന്ന സ്‌നേഹത്തുടിപ്പും. അധരത്തിൽ മൃദുഹാസമോടും കാതി- നമൃതായിടും മൊഴിയോടും. മൃദുവാം വികാരം വിചാരം- ഭാവ തരളം മനോഹരം സ്ര്തീത്വം. അഴകായി നിർമ്മിച്ചതൊക്കെ- ദൈവ മനുകൂലമായവൾക്കേകി. അവളെ പുരുഷനു നൽകി- ദൈവ മഖിലൈശ്വര്യങ്ങളും നൽകി. പകലും നിലാവും കണക്കേ- നാരി നരനേകി ദിവ്യപ്രകാശം. മധുപന്നു മലരെന്നപോലെ-കരളി ലമൃതം പകർന്നവനേകി. ആഴിക്കു തിരമാലപോലെ- അവൾ ആനന്ദ കല്ലോലമായി. ഭൂമിക്ക...

തീർച്ചയായും വായിക്കുക