കരിക്കാട് പി.കെ.വേലായുധൻ
വരിക വീണ്ടും
വെറുതെ ഞാനെന്തിനു ‘ടെൻഷ’നടിക്കുന്നു വറുതിയുണ്ടാവതും പോവതും പതിവല്ലെ! കരുതുകില്ലാരും മുകളിൽ നിന്നാകാശം ഇടിയാനിടയാകുമെന്നോർത്തു തൂണുകൾ പട ഭയന്നോടി നാം പന്തളത്തെത്തിയാൽ പടയോടുപടതന്നെയവിടെയും നിർദ്ദയം ഉടുതുണിയെങ്ങോ കളഞ്ഞുപോയ് വൈഭവം കടമെടുക്കാൻ പോലുമെങ്ങുമില്ലേതുമേ. ഒരുമയുണ്ടെങ്കിലുലയ്‌ക്കുമേലും കിട- ന്നറിയാമതിന്റെ മഹത്വം മഹാബലം പരമരഹസ്യം പറഞ്ഞിടാമിന്നാരും ‘ഒരുമ’യെന്നുളള വാക്കുച്ചരിക്കുന്നീല സുലഭമായെങ്ങുമൊരേപോലെ കണ്ടിടാം കലഹപ്രിയന്മാരെ ഭീകരാവസ്ഥയിൽ പലജാതി സംസ്‌ക്കാരവൈരുദ്ധ്യശീലങ്ങൾ വിലപേശലില...