കരീം മലപ്പട്ടം
വനാന്തരം
ഉല ഉലഞ്ഞുലഞ്ഞ് കത്തി.
തീപ്പൊരികൾ കാറ്റിൽ പറത്തിയും ഉലച്ചൂടിൽ ഉരുകിയുരുകിയും തീപ്പൊട്ടൻ കിതപ്പാറ്റി നിന്നു. അടിച്ചടിച്ച് പതം വരുത്തി കാരിരുമ്പിൽ കത്തികൾ തീർക്കുമ്പോൾ തീപ്പൊട്ടന്റെ ചുകന്ന കണ്ണുകളിൽ കനല് കത്തി. കാരിച്ചി ഉള്ളിരുട്ടിൽ കനവ് നെയ്‌തിരുന്നു. കാലം കൊട്ടിലിന്റെ മച്ച് പോലെ കറുത്തുപോയിരുന്നു. കരിമരുതിന്റെ ചിതലരിച്ച തൂണുപോലെ കാരിച്ചിയുടെ കൈകാലുകൾ മുളിപൂണ്ട് പഴുത്തിരുന്നു.
ഇടക്കിടെ ഉൾക്കിടലം വന്ന് കരൾ നീറുമ്പോൾ, തീപ്പൊട്ടന്റെ ഉലയൂതിക്കൊടുക്കാൻ കാട്ടുകൊറ്റൻ ...