കരണ്‍ ജോര്‍ജ്ജ്
തനി’നിറം’
"എൻ്റെ കൊച്ചെ നീ ഈ വെയിലത്തൊക്കെ കറങ്ങി നിറംകുറഞ്ഞു വൃത്തികേടായല്ലോ!"
"എടി നിനക്കുനല്ല നിറംകൂടി അടിപൊളിയായല്ലോ"
"അയ്യേ.. ഈ കുഞ്ഞങ്ങിരുണ്ട് വല്ലാണ്ടായി..."
"ആഹാ.. നീ വെളുത്തങ്ങ് സുന്ദരനായല്ലോ..."
മുകളിൽ പറഞ്ഞിരിക്കുന്ന നാലുവാചകങ്ങൾ നമ്മൾ മലയാളികൾ സ്ഥിരം കേട്ടുവരുന്നവയാണ്. അതിലെ ആദ്യത്തെ രണ്ടു വാചകം നോക്കുകയാണെങ്കിൽ ഒരു സാമാന്യ വിവരമുള്ള ഏതൊരാൾക്കും ചർമ്മത്തിന്‍റെ നിറമേതാണെന്നു എടുത്തുപറയാണ്ടുതന്നെ അതിൽ വെളുപ്പിനെ വിശേഷിപ്പിക്കുന്ന വാചകമേതാണ...
മരണമെന്ന കൂട്ടുകാരൻ
ക്ഷണിക്കാതെ വന്നൊരീ അതിഥിയാമെൻമുന്നിൽ
ഒരുകാലമത്രയും തേടിയില്ലൊന്നുമേഞാൻ.
ജീവന്റെ യാത്രക്കൊരു മധുരമുണ്ടെന്നുനീ
പലകാല നിദ്രയിൽ ഓതിയതോർത്തുഞാൻ..
അവിവേകമെന്നു തോന്നുന്നതൊക്കെയോ
ചെയ്‌തുഞാൻ പിൽക്കാല യൗവനാസക്തിയിൽ..
എങ്കിലുമെന്നെനീ കാണാതെ ഉൾക്കൊണ്ട്
പടിവാതിലിൽ മെല്ലെ മുട്ടിയതോർത്തുഞാൻ..
ആരുമെൻ ചലനമറ്റ
വിരലുകൾ കോർക്കാതെ
യാത്രയായി മുഴുനീള
പാതയിൽ ഞാൻ മെല്ലെ..
എന്തിനെന്നറിയാതി
നിയുള്ള കാലമെൻ
ശ്വാസത്തിനുടമയായി
കൂടെനിക്കില്ലേ നീ..
"പ്രത്യക്ഷമല്ലാത്ത കൂട്ട...
ജീവിതമെന്ന റിയാലിറ്റി ഷോ
"നീ അങ്ങനെ ചെയ്‌താൽ നാട്ടുകാർ എന്തുവിചാരിക്കും?"
"അയ്യേ ഇതൊക്കെ ഇട്ടാൽ നിന്നെ ബാക്കി ഉള്ളവർ കളിയാക്കും"
"എടാ അത് ചെയ്യല്ലേ..! നിന്നെ പറ്റി അവർ മോശം പറയും.."
നാട്ടുകാർ, കുടുംബക്കാർ, അയൽക്കാർ... ഇങ്ങനെ നീണ്ടുനിവർന്നു കിടക്കുന്ന ഒരു കൂട്ടം "ജഡ്ജസ്".
ഒരു റിയാലിറ്റി ഷോ എന്നപോലെ നാമോരോരുത്തരും ഈ ചെറിയ ജീവിതം മറ്റുള്ളവരുടെ അഭിപ്രായത്തിനും അംഗീകാരത്തിനും വേണ്ടി ജീവിച്ചു തീർക്കുന്നു. നേട്ടങ്ങളെക്കാൾ നഷ്ടങ്ങൾ ആണെങ്കിലും മറ്റൊരാളുട...
നിങ്ങളും ഒരു ‘ജാൻസി’ ആണോ?
സൂര്യനുദിക്കുന്നതിനുമുന്നെ മുട്ടിപ്പായി പ്രാർത്ഥിച്ചതിനു ശേഷം ജാൻസി എന്ന വീട്ടമ്മ നേരെ പോകുന്നത് അടുത്തുള്ള പള്ളയിലേക്കാണ്. പോകുന്ന വഴി പല വിശ്വാസികളേം കണ്ടു കർത്താവിനു സ്‌തോത്രം പറയുന്നു. അധികം ദൂരെ അല്ലെങ്കിലും വഴി അല്പം മോശമായതിനാൽ എപ്പോളും യഥാ സമയത്തുതന്നെ ദൈവാലയത്തിൽ എത്താറില്ല.
അപ്പോളാണ് തന്റെ സുഹൃത്ത് മേരി ആ വഴി നടന്നു വരുന്നത് കണ്ടത്.
ജാൻസി: "എടിയേ.. നീ ഇതെവിടെ പോകുവാ ?
മേരി: എന്റെ പൊന്നു ജാൻസി നീ ഇതൊന്നും അറിയുന്നില്ലേ? നമ്മ...