കരകുളം അനിൽ
ദൈവത്തിന്റെ ആഘോഷം
ബാറിന്റെ ഒരു കോണിൽ മൂന്ന് മതനേതാക്കന്മാർ ഒത്തുകൂടി. അവർ പദ്ധതിയിട്ട ഒരു കലാപം ജനങ്ങൾ പിച്ചിച്ചീന്തിയതിന്റെ നിരാശത അവരുടെ വാക്കുകളിൽ മുഴച്ചു നിന്നിരുന്നു. അപ്പോഴായിരുന്നു അതിലൊരാൾ, ബാറിന്റെ മറ്റൊരു കോണിൽ ആർത്തുല്ലസിച്ചിരിക്കുന്ന വേറെ മൂന്നുപേരെ കണ്ടത്. നേതാക്കന്മാർക്ക് ആ മുഖങ്ങൾ വളരെ പരിചയമുളളതായി തോന്നി. നേതാക്കന്മാർ അവരെ പരിചയപ്പെടാനായി അവർക്കരികിലേക്കു ചെന്നു. “എന്റെ പേര് കൃഷ്‌ണൻ....എന്റെ പേര് യേശുക്രിസ്‌തു.... എന്റെ പേര് അളളാഹു....” ആ മൂന്നുപേരെയും പരിചയപ്പെട്ട നേതാക്കന്മാർ സ്‌തബ്...