Home Authors Posts by കാപ്പിൽതുളസീദാസ്‌

കാപ്പിൽതുളസീദാസ്‌

0 POSTS 0 COMMENTS

മതസൗഹാർദ്ദം

ദൈവത്തെ മുഖം കാണിച്ച സർവ്വ മത നേതാക്കളോട്‌ നിങ്ങൾ പാവംചെയ്യുന്നില്ലെന്നു ഉറപ്പുവരുത്താൻ ആജ്ഞാപിച്ചു മതേതരവാദിയായ ദൈവത്തിന്റെ ശിക്ഷ നരകമായതിനാൽ മതനേതാക്കൾ ഭൂമിയിലെ ജീവിതം സ്വർഗ്ഗതുല്യമാക്കാൻ കൂട്ടായി തീരുമാനിച്ചു. Generated from archived content: poem8_dec17_05.html Author: kappil-thulasidas

ശൂദ്രൻ

ശൂദ്രന്റെയാലയിൽ ചുട്ടുപഴുത്ത്‌, പുറം പുളഞ്ഞ്‌ ജനിച്ചവൻ ഞാൻ. ജലം തളിക്കവേ കറുത്തുപോയ്‌ കരൾ ചുറ്റും കൽക്കരിക്കൂനകൾ തീപ്പൊരിപാറി ചുട്ടുപഴുത്തുപോമെന്നെ തൊട്ടുതീണ്ടല്ലേ, നിൻ- ശിഷ്‌ടജീവിതം നഷ്‌ടമായിടും Generated from archived content: poem3-feb.html Author: kappil-thulasidas

വിട

മരണം വന്നുവിളിക്കെയോരുപിടി മണ്ണിൽ ലയിക്കാറാകുമ്പോൾ ചേരിതിരിഞ്ഞവരെല്ലാം ഒന്നിൽ ചേർന്നുലയിക്കാറാകുമ്പോൾ നിന്നിലെ ഞാനും എന്നിലെ നീയും ഒന്നിച്ചൊത്തുരമിക്കുംവാനിൽ താരകളായി ജ്വലിക്കും, താഴെ നാമണുകണമായ്‌ പുഴയിൽ ലയിക്കും, ആഴിത്തിരയിൽ മദിക്കും, പിന്നെ നാമൊരു മഴയായ്‌ ചെടിയിൽ ലയിക്കും നമ്മൾ നിന്നുചിരിക്കും മലരായ്‌ വിടചൊല്ലിപ്പോം മനുജന്‌ നാമൊരു ഭാവുകമേറ്റി ലസിക്കും, പിന്നിൽ കാലം നിന്നു ചിരിക്കും. Generated from archived content: poem25_oct.html Author: kappil-thulasidas

നേര്‌

“പുഴപുൽകിയ കല്ലുകളെല്ലാം കരവിരുതിൻ ശില്‌പം പോലെ പുക പുൽകിയ ജീവിതമെല്ലാം കരകാണാ കടലല പോലെ” Generated from archived content: poem12_apr.html Author: kappil-thulasidas

തീർച്ചയായും വായിക്കുക