കണ്ണനുണ്ണി
ഇണക്കിളികൾ
അകലുവാൻ മാത്രം അടുപ്പമില്ലാത്തൊ-
രിണക്കിളികളാണോമലെ നമ്മൾ
പറന്നകലുക നീ നറുനിലാ കുളിരിൽ
പൂവിട്ട പൂവനം കാത്തുനില്പു.
എരിയുമിമാങ്കോമ്പിൽ നാം തീർത്ത കൂട്ടിൽ
ഇനി ഞാൻ ഇത്തിരി മയങ്ങട്ടെ.
അധികനാളായില്ല, അധികനാളില്ലിനി
എരിയുമിച്ചിലക്ക് വിടപറയൂ,
വാസന്തം ആയിരം പൂക്കൾ വിടർത്തുന്ന
നിൻ ദേശത്തിലെക്കു നീ തിരിച്ചുപോകു,
ഇല്ല വിഷമം എനിക്കീചുടലയിൽ
ചിറകറ്റ പക്ഷി ഞാൻ എരിഞ്ഞിടട്ടെ.