കണ്ണൻ കുന്തിരികുളത്ത്
ഇരുകാലികൾ
(പാതവക്കിൽ തളർന്നു വീണ അച്ഛനെ മടിയിൽ കിടത്തി, സഹായത്തിന് കേണപേക്ഷിക്കുന്ന നിരാലംബനായ നാലു വയസുകാരൻ - അവന്റെ രോദനം ആരും ശ്രവിച്ചില്ല. ആ അച്ഛന്റെ പോക്കറ്റിൽ നിന്ന് പേഴ്‌സും, മൊബൈൽ ഫോണും മോഷ്‌ടിക്കപ്പെട്ടതായി പത്രവാർത്ത) മണ്ണിൽക്കിടന്നു പിടയും പിതാവിനെ ഉണ്ണി മടിയിൽക്കിടത്തി വിവശനായ് ‘രക്ഷിക്കണേ, എന്റെയച്ഛനെ മാമരേ..... കുഞ്ഞിന്റെ രോദനം വ്യർത്ഥമായ് വായുവിൽ! കൊട്ടിയടച്ച ചെവിയും തിമിരത്താൽ പൊട്ടിയ കണ്ണും തുറക്കാത്ത ഹൃത്തുമായ്, തിക്കിത്തിരക്കി ഇരുകാലികൾ നീളെ നോക്കാതെ നിൽക്കാതൊഴുകുന്നു പാതയിൽ! ...