കണ്ണൻ
പാതി മുറിഞ്ഞ ഒരാർപ്പുവിളി
ആർപ്പോ... മലമക്കാവിന്റെ ജടയിൽ നിലാവ് നന്ത്യാർവട്ടപ്പൂക്കൾ വിതറിയിട്ടതാണോ എന്ന് തോന്നി. അല്ല. അവ കുന്നിറങ്ങി വരികയാണ്. ഇരുട്ടിൽ വെളിച്ചത്തിന്റെ നറുംപാലൊഴുക്കി പന്തങ്ങൾ... ആർപ്പോ... വിറയ്‌ക്കുന്ന സ്വരം. തട്ടാൻ മാധവന്റെ പന്തക്കോലിൽ കെട്ടിയ ഭാണ്ഡത്തിൽ ചെമ്പുകിണ്ണങ്ങൾക്കുള്ളിൽക്കിടന്ന് മോതിരങ്ങൾ കലമ്പുന്നു; തട്ടാന്റെ ഓണക്കാഴ്‌ച. കരുവാൻ രാമന്റെ തുണിക്കെട്ടിൽ കറിക്കത്തി, ചട്ടുകം, ഇരുമ്പുകിണ്ണം... വഴികാട്ടിയായി പന്തം പിടിച്ചിരിക്കുന്നത് ശങ്കരൻ. കട്ടപിടിച്ച ചെളിയിൽ ആഞ്ഞുപതിക്കുന്ന കാലടികളുടെ...