കാഞ്ഞാവെളി ജമാൽ
മരണവീട്ടിൽ
മരണവീട്ടിൽ ആളുകൾ വന്നു പോയ്‌ക്കൊണ്ടിരുന്നു. ശോകമൂകമായ അന്തരീക്ഷം. ബന്ധുക്കൾ മരണപ്പെട്ട ആളിന്റെടുത്തും വീടിന്റെ പലഭാഗത്തുമായി ദുഃഖമമർത്തി നിൽക്കുന്നു. അടക്കം പറച്ചിൽ...തേങ്ങൽ...! കട്ടിലിൽ കിഴക്ക് പടിഞ്ഞാറായി സമയം കാത്ത് കഴിയുന്ന മയ്യത്ത് വെള്ളത്തുണിയിൽ പൊതിഞ്ഞ്. വെളുപ്പിൽ കുളിച്ചു നിൽക്കുന്ന ശാന്തത...! ആരും വിങ്ങിപ്പൊട്ടുന്ന രംഗം. “എടി... ആയിഷേ, നീ അറിഞ്ഞില്ലേ...! നമ്മുടെ പൊയ്‌കയിലേ ഖാലിദിന്റെ ഭാര്യ... ആ ഗൾഫുകാരന്റെ... അവളെയും... ഒരു ചെറുപ്പക്കാരനെയും ഒന്നിച്ച് ഖാലിദിന്റെ വീട്ടിൽവച്ച് രാ...
അവിടുത്തെപ്പോലെ ഇവിടെയും
അപരിചിതത്വം എന്നെ അലട്ടിയില്ല. പുതിയ സ്ഥലമെങ്കിലും, പതിവ് പളളിയിൽ പോക്ക് തെറ്റിച്ചില്ല. ആകാശ ചുംബിതമായ മിനാരങ്ങൾ ഉയർത്തിയ പളളി. പളളിയുടെ കവാടത്തിൽ സമയ നിഷ്‌ഠയോടുതന്നെ എത്തി. ആദ്യം കണ്ട ബോർഡ് ശ്രദ്ധിച്ചു ‘വാഹന മോഷ്‌ടാക്കളെ സൂക്ഷിക്കുക...!’ മുന്നോട്ടു നടന്നു. ‘വുളുഅ്’ എടുക്കുന്ന ഭാഗത്തെത്തി. അവിടെ മറ്റൊരു അറിയിപ്പ് ‘പാദരക്ഷകൾ അവരവരുടെ ഉത്തരവാദിത്വത്തിൽ സൂക്ഷിക്കുക...! ശുദ്ധിയാക്കൽ കഴിഞ്ഞ്, പളളിക്കുളളിലേക്ക് കടന്നു. അവിടെയും ഒരു മുന്നറിയിപ്പ്, ’പോക്കറ്റടിക്കാരെ സൂക്ഷിക്കുക...!‘ ...