കാഞ്ച ഐലയ്യ
ദലിത് രാഷ്‌ട്രം-അറിയാത്ത ചക്രവാളങ്ങൾ
പുസ്‌തകലോകത്തെ ദീർഘദർശിയായ ഡി സി കിഴക്കെമുറി സ്‌മാരക പ്രഭാഷണം നടത്തുവാൻ എനിക്ക് അതിയായ അഭിമാനമുണ്ട്. സ്വാതന്ത്ര്യസമരസേനാനിയായിരുന്ന അദ്ദേഹം തന്റെ ജീവിതകാലത്ത് ഇന്ത്യയിലെ ഏറ്റവും മഹാനായ പ്രസാധകനായിമാറി. ഇന്ത്യയിലെ മുൻനിര പ്രസാധനശാലകളിലൊന്നായി മാറിയിട്ടുളള ഡി സി ബുക്‌സ് 30 വർഷങ്ങൾക്ക് മുമ്പ് ഡി സി തുടങ്ങിയത് വെറും 7500 രൂപയുടെ മുതൽമുടക്കിലായിരുന്നു എന്നുളള വാസ്‌തവം എന്നെ അത്ഭുതപ്പെടുത്തുന്നു. ദലിത് രാഷ്‌ട്രമെന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുന്നതിലും എനിക്ക് അഭിമാനമുണ്ട്. ലോകത്തിലെതന...