കണ്ണിയാർ, റിയാദ്
പത്ത് വയസ്സ് തികഞ്ഞ പ്രവാസി
ഞാനൊരു പ്രവാസി. ഗൾഫിൽ നാളു കൊറെയായി പ്രവാസം തുടങ്ങിയിട്ട്, വലിയ കുഴപ്പം ഒന്നും ഇല്ലാതെ പോകുന്നു, പക്ഷെ ഈയിടെ ഞാനൊന്ന് ഞെട്ടി.... ഓ അങ്ങനെ കാര്യമായ പ്രശ്‌നം ഒന്നും ഇല്ല, കാര്യം എന്താണെന്നല്ലേ പറയാം. ഈയിടെ നാട്ടിൽ നിന്നും ഒരാൾ പുതിയ വിസയിൽ വന്നു. ആളെ റിയാദ് എയർപോർട്ടിൽ നിന്നും കൂട്ടാൻ പോയത് ഈ ഞാൻ തന്നെ, പോരുന്ന വഴി വിശേഷങ്ങൾ പരസ്‌പരം പങ്ക് വെക്കുമ്പോൾ കക്ഷി എന്നോട് ഒരു ചോദ്യം. .....ഇക്ക എത്ര നാളായി ഇവിടെ...? ഞാൻ വളരെ കൂളായി മറുപടി കൊടുത്തു 10 വർഷമായി. ഇത് കേട്ട പാതി കക്ഷി അറിയാതെ പറഞ്...
വീണ്ടും വന്ന വഴി
അയാൾ നടന്നു..... കാണുന്ന വഴിയിലൂടെ ചോദിക്കാൻ ഒരാളെയും കാണുന്നില്ല. എങ്ങോട്ടാണു പോകേണ്ടത് എന്ന് വ്യക്തമല്ല. എന്നാലും ചോദിക്കാൻ ആരുമില്ലല്ലോ? സൂര്യന്റെ തീഷ്‌ണമായ ചൂടിനെ വകവെക്കാതെ അയാൾ വീണ്ടും നടന്നു ആരെയെങ്കിലും കാണുന്നത് വരെ അല്ലെങ്കിൽ ഒരു തണൽ കാണുന്നത് വരെ. ഇരുവശത്തും മൊട്ടകുന്നകൾ മാത്രം, ചൂടേറ്റ് വാടി കരിഞ്ഞ വൃക്ഷങ്ങൾ. അയാൾ ചുറ്റും ഒന്ന് നോക്കി. വെറുതെ ആരെയെങ്കിലും കണ്ടാലോ എന്ന് ആശിച്ചുപോയി വെറുതെ എവിടെയെങ്കിലും ഇരിക്കണമെന്ന് തോന്നി തുടങ്ങുന്നു. അപ്പോൾ ദൂരെ ഒരു മനുഷ്യരൂപം പോലെ തോ...