കണിമോൾ
മാധവിക്കുട്ടിയുടെ ഉൺമക്കഥകൾ
മാധവിക്കുട്ടിയുടെ ഏറ്റവും പുതിയ ഇരുപത് കഥകളുടേതാണ് ഈ സമാഹാരം. വായനയുടെ സുകൃതം ബാക്കിയാക്കുന്ന ‘ചെറു’കഥകൾ. ഉർവ്വരമായ കവിമനസ്സിന്റെ കഥപ്പെയ്‌ത്തുകൾ. പതിവുപോലെ, ഘനീഭവിച്ച ചോദ്യങ്ങളിൽ ചെന്നുതട്ടുന്നൊരനുഭവം ഈ കഥകളുടെയും പാരായണത്തിൽ അവശേഷിക്കുന്നു. സ്‌ത്രീപുരുഷ ദ്വന്ദ്വങ്ങളുടെ ഇരുളിടങ്ങളിലേക്ക് നൂണിറങ്ങി ചായംതേച്ച ചിരികളുടെ കോമാളിമുഖങ്ങൾ മാധവിക്കുട്ടി കണ്ടെത്തി. ദാമ്പത്യം ഒരു ഇല്ലാക്കസേരയാണെന്നു ചിന്തിപ്പിക്കുന്ന ഭർത്തൃപരായണകളായ ‘പതിവ്രത’കൾ, പ്രണയത്തിന്റെ പുറംതോട് പൊട്ടിച്ചെറിയുന്ന തീ...