കണ്ടല്ലൂർ ലാഹിരി
പ്രണയത്തെപ്പറ്റി
മനസ്സിന്റെ വയലോരങ്ങളിൽ പ്രണയത്തിന്റെ വിത്തുകൾ വാരി വിതറുമ്പോൾ അറിഞ്ഞിരുന്നില്ല, ഇവയൊക്കെ പൊട്ടിമുളയ്‌ക്കാത്ത കണ്ണീർമഴയിൽ കുതിർന്ന് തീരുമെന്ന്. Generated from archived content: poem2_oct16_07.html Author: kandalloor_lahiri
പരാജയങ്ങൾ
വിദ്യയുടെ തീക്കനൽ ഊതിക്കത്തിക്കുവാൻ കഴിയാതെ പോയത് പാമരന് സംഭവിച്ച പരാജയം. പ്രണയിച്ച് പ്രണയിച്ച് എരിതീർന്നപ്പോൾ വേദനയുടെ ശവപ്പറമ്പിലേക്ക് പോയതും ആ പാമരൻ തന്നെ. ഒടുവിൽ നിറം ഒലിച്ചുപോയ ജീവിതത്തെ ആത്മഹത്യയിൽ എഴുതിചേർത്തതും ആ പാമരൻ തന്നെ. Generated from archived content: poem19_jun28_07.html Author: kandalloor_lahiri
തൂലിക
മതിലും പൂന്തോട്ടവും ഇല്ലാത്ത പേപ്പർ ഗ്രാമപഞ്ചായത്തിലെ വീടുകളിൽ കയറിയിറങ്ങി നടക്കും. എല്ലായിടത്തും വാക്കുകളുടെ ഓരോ എൽ.ഐ.സി പോളിസി എടുപ്പിക്കും. സാക്ഷരതയുടെ ആജീവനാന്ത ഇൻഷുറൻസും പലിശയും നമുക്ക് തിരികെ പതിച്ച് കിട്ടും. Generated from archived content: poem3_may26_11.html Author: kandalloor_lahiri
വിരഹം
പ്രണയപാൽക്കടൽ വിരഹതേയില കടുപ്പത്തിൽ ഇട്ട് തിളപ്പിച്ച് ആറ്റിക്കുടിക്കുവാൻ തരുന്ന പ്രണയിനികളുടെ ചരിത്ര തീവണ്ടി ഓടിക്കൊണ്ടേയിരിക്കുന്നു. Generated from archived content: poem1_jun11_10.html Author: kandalloor_lahiri