Home Authors Posts by കനകരാഘവൻ

കനകരാഘവൻ

0 POSTS 0 COMMENTS

ഓർമ്മ

എന്റെ ദാരിദ്ര്യം കണ്ടിട്ട്‌ നിഴൽ പറഞ്ഞു ഃ “നിനക്കു നിന്റെ ഓർമ്മകളെ വിറ്റുകൂടെ? അതിനു വിപണിയിൽ നല്ല വിലയാണ്‌”. “പക്ഷെ എന്റെ ഓർമ്മകൾക്ക്‌ നിറമില്ലല്ലോ.” ഞാൻ പറഞ്ഞു. അതിന്‌ നിറം കൊടുക്കണമെന്നായി നിഴൽ. “അപ്പോൾ അത്‌ നുണയാവില്ലേ?” എനിക്ക്‌ സംശയമായി. “ഓരോ ഓർമ്മയും നിറം പിടിപ്പിച്ച നുണതന്നെയല്ലേ?” നിഴൽ ചോദിച്ചു. Generated from archived content: story3_may15_07.html Author: kanakaraghavan

തീർച്ചയായും വായിക്കുക