കനകരാഘവൻ
ഒഴിവ്
പരസ്യത്തിനുശേഷം വീണ്ടും അവതാരകൻ പ്രത്യക്ഷപ്പെട്ടു. കേന്ദ്രമന്ത്രിസഭയുടെ പ്രത്യേക അടിയന്തിര യോഗം എട്ടുമണിയ്‌ക്കു കൂടുമെന്നാണ് ഞങ്ങളുടെ ഡൽഹി ലേഖകൻ..... ശാരദ തട്ടിവീഴുന്ന വേഗത്തിൽ പടവുകളിലൂടെ ഓടിയിറങ്ങി വന്നു. “വല്ലതും പറഞ്ഞോ?” “നേരത്തേ പറഞ്ഞതു തന്നെ”. മേനോൻ അസ്വസ്ഥനായി. “ഈശ്വരാ...... അവധി ഉണ്ടായിരുന്നാൽ മതിയായിരുന്നു.” ശാരദ വേഗം ടെലഫോണെടുത്തു ഡയൽ ചെയ്‌തു. “വല്ലതും അറിഞ്ഞോ....? ഹസ്‌ബന്റിനോടു ചോദിക്യാർന്നില്ലേ.... അവരല്ലേ നേരത്തേ അറിയുക.....!!” പിന്നെ അവളുടെ ശബ്ദത്തിൽ നിരാശ കലരുന്നത് അയാൾ ...