കമലാക്ഷൻ വെളളാച്ചേരി
പരീക്ഷ
ചോദ്യങ്ങൾ വന്നു നിറയുന്നു ചുറ്റിലും ഉത്തരം കണ്ടെത്താൻ ചുറ്റും പരതി ഞാൻ ഇപ്പരീക്ഷയ്‌ക്കെന്റെ സത്യം തെളിയിക്കാൻ അർത്ഥം തെളിയിക്കാൻ ഉഴറുകയാണു ഞാൻ!!! Generated from archived content: poem7_oct16_07.html Author: kamlakshan-vellacheri
മതം
മനസ്സിന്റെ മതമനുസരിച്ച്, ശരീരം ശുദ്ധാത്മാവോ, ജീർണ്ണാത്മാവോ, ആയി പരിണമിക്കുന്നു മനസ്സിന്റെ മതമനുസരിച്ച് ഭൂമിയുടെ വാതിൽ നരകത്തിലേക്കോ സ്വർഗ്ഗത്തിലേയ്‌ക്കോ തുറക്കപ്പെട്ടിരിക്കുന്നു. Generated from archived content: poem6_may28.html Author: kamlakshan-vellacheri
എന്റെ കയ്യൊപ്പ്
രക്തത്തിന്റെ പരിശുദ്ധിയാണ് എന്റെ ശരീരത്തിന്റെ വേദം അചഞ്ചലവും സുതാര്യവുമായ ദർശനമാണ് എന്റെ മനസ്സിന്റെ വേദാന്തം അയത്‌ന ലളിതവും അനായാസ സിദ്ധവുമായ സാരസ്വതമാണ് എന്റെ ആത്മാവിന്റെ പ്രകടന പത്രിക. എന്റെ കയ്യൊപ്പ് അതിന് അടിവരയിടുന്നു. Generated from archived content: poem5-jan.html Author: kamlakshan-vellacheri
പര്യങ്കം
പരമമായ പദത്തിന്റെ പര്യങ്കമാണ്, ഞാൻ തേടുന്നത്. ആ പര്യങ്കത്തിന് നിരവധി പര്യായങ്ങളുണ്ട് ആ പര്യായമോരോന്നും പരമമായ പദത്തിന്റെ പര്യങ്കത്തിലേക്കുളള വഴികളാണ്, വഴികാട്ടികളാണ്, വിളക്കുകളാണ്. ആ പദത്തിലെത്താൻ ഒരുപാട് പദ്യങ്ങളെയും ഗദ്യങ്ങളെയും താണ്ടേണ്ടതുണ്ട്. പരമമായ പദത്തിന്റെ പര്യങ്കമാണ് ഞാൻ തേടുന്നത് Generated from archived content: poem18_oct.html Author: kamlakshan-vellacheri
നുറുങ്ങ് കവിത
സ്വയം നിറയ്‌ക്കപ്പെടുന്ന പൂർണ്ണകുംഭ- ങ്ങളാകണം നാമോരോരുത്തരും. Generated from archived content: poem18_mar9.html Author: kamlakshan-vellacheri
പുഷ്‌പകവിമാനം
പുഷ്‌പകം - പൂവിന്റെ അകം വി-കവിത വിതയ്‌ക്കുന്ന കവി മാനം - ആകാശം ‘പുഷ്‌പകവിമാന’മെന്നാൽ പൂവിന്റെ അകത്ത് കവിത വിതയ്‌ക്കും കവിയുടെ ആകാശം...? Generated from archived content: poem14_dec.html Author: kamlakshan-vellacheri
ആരാധകൻ
ഓരോ അണുവിലും, എന്നെ നെഞ്ചിലേറ്റി ലാളിക്കുന്ന, ഈ വിശ്വപ്രകൃതിയുടെ ആരാധകനാണു ഞാൻ!! Generated from archived content: poem11_apr10_07.html Author: kamlakshan-vellacheri
അക്ഷരം
അക്ഷരമാണ് അറിവിന്റെ ആത്മാവ് അത് ബോധരാശിയാണ് അക്ഷരവിരോധികൾ ആത്മവിരോധികൾ തന്നെ!! Generated from archived content: poem10_jan29_07.html Author: kamlakshan-vellacheri
നിയോഗപൂർണ്ണിമ
രതിബോധത്തിന്റെ പൂർണ്ണതയാണ്, വാഗർഥ സംയോഗത്തിന്റെ മനുഷ്യ ഭാഷയായി പരിണമിക്കുന്നത്; നിയോഗ പൂർണ്ണിമ ആണത്; നല്ല മനോഗുണവും സത്യ ബുദ്ധിയുമാണ് അതിനുളള നിദാനം! Generated from archived content: poem10_feb10_06.html Author: kamlakshan-vellacheri
മോക്ഷത്തിന്റെ താണ്്ഡവം
ശൈശവത്തിന്റെ സ്വപ്‌നങ്ങളൊക്കെയും നിർവ്വാണത്തിന്റെ സോപാനമല്ലയോ ബാല്യത്തിന്റെ ബോധങ്ങളൊക്കെയും മുക്തി പദത്തിന്റെ സൗന്ദര്യമല്ലയോ കൗമാരത്തിന്റെ ചിന്തകളൊക്കെയും മോക്ഷത്തിന്റെ താണ്ഡവമല്ലയോ!! Generated from archived content: poem3_may11_09.html Author: kamlakshan-vellacheri