കമലാലയം രാജൻ
ഗോവിന്ദൻകുട്ടി
എന്തെങ്കിലും പ്രത്യേകതകളില്ലാത്ത ഒരു സാധാരണ പ്രഭാതം തന്നെയായിരുന്നു അന്നും. വക്കുപൊട്ടിയ ട്രാൻസിസ്റ്റർ റേഡിയോ പഴയ ചലച്ചിത്ര ഗാനങ്ങൾ മൂളികൊണ്ടിരുന്നു. പാർവ്വതിയമ്മ വലിഞ്ഞുമുറുകിയ മുഖവുമായി അടുപ്പിൽ തീയൂതുകയും കണ്ണ് തുടയ്ക്കുകയും ചെയ്തു. രാവിലെ കൃത്യസമയത്തുതന്നെ ആഹാരം കിട്ടിയില്ലെങ്കിൽ അവരുടെ മന്ദബുദ്ധിയായ മകൻ ഗോവിന്ദൻകുട്ടി നിയന്ത്രണം വിട്ട് പെരുമാറും. കയ്യിൽ കിട്ടിയതെല്ലാം എടുത്തെറിയും. അപ്പോഴെല്ലാം വർണ്ണാഭവും സ്വച്ഛന്ദവുമായ ജീവിതം കിനാവുകണ്ടിരുന്ന തന്റെ ചെറുപ്പത്തെക്കുറിച്ച് ഓർക്കും. പിന്...