കമലാക്ഷി ഇ
വീണ്ടും ഒരു വേനലവധി
നാട്ടില്‍ത്തന്നെയുള്ള ഒരു ബാങ്കില്‍ ക്ലാര്‍ക്കാണ് ടീച്ചറുടെ ഭര്‍ത്താവ് സേതു. സേതുവിന്റെ കൂടെയാണ് അമ്മ. മക്കളായ അമ്മുവിനും കണ്ണനും താങ്ങും തണലും അമ്മുമ്മയും അച്ഛന് സേതുവുമാണ്. അമ്മുവെന്നും കണ്ണനെന്നും അവരുടെ ചെല്ലപ്പേരാണ്. വൈശിയെന്നും വിഷ്ണുവുമെന്നാണു ശരിയായ പേരെങ്കിലും ചെല്ലപ്പേരേ എപ്പോഴും എല്ലാവര്ക്കും നാവിന് തുമ്പില്‍ വരു. മനതാരില്‍ മക്കളേയും ഉറ്റവരേയും കാണാനുള്ള വെമ്പലുമായി ടീച്ചര്‍ സ്റ്റേഷനില്‍ ഒരിടത്തു ഒതുങ്ങിയിരുന്നു .സ്റ്റേഷനിലെ ചിരപരിചിതയും ശുചീകരണതൊഴിലാളിയുമായ മേരിച്ചേച്ചി ചോദിച്ച...