കമൽ
ഇനി നോക്കേണ്ടത് പിന്നോട്ടല്ല
പുതിയതായി ജന്മം കൊണ്ട ഒരു രാജ്യത്തിനു കായികലോകത്തെ ചെറിയ നേട്ടങ്ങൾ പോലും അഭിമാനകരമായിരിക്കും. എന്നാൽ സ്വാതന്ത്ര്യം നേടി 60 വർഷം പിന്നിട്ട ഇന്ത്യയ്ക്ക് ഇനി ചെറുകിട നേട്ടങ്ങൾ കാര്യമായ അഭിമാനത്തിനു വക നൽകേണ്ട കാര്യമില്ല. അതുകൊണ്ടു തന്നെ ക്രിക്കറ്റ് ലോകത്ത് ഒന്നാം നിരയിൽ കഴിയുമ്പോഴും ഒന്നാംസ്ഥാനക്കാരാകാൻ കഴിയാത്ത സ്ഥിതി ആരാധകർ ഇനി ഏറെക്കാലം സഹിച്ചെന്നു വരില്ല. 1983-ൽ ഏകദിന ലോകകപ്പ് നേടിയതും 2007-ൽ ട്വന്റി20 ലോകകപ്പ് നേടിയതുമാണ് ക്രിക്കറ്റ് ഇതുവരെ ക്രിക്കറ്റ് ലോകത്ത് ഇന്ത്യയ്ക്ക് മറക്ക...
സോക്കർ ‘വിപണി’ ഉഷാറാകുന്നു
അന്താരാഷ്ര്ട ക്ലബ് ഫുട്ബോളിൽ ഇത് കച്ചവടങ്ങളുടെ കാലമാണ്. ഏതു ക്ലബ് ഏത് താരത്തെ വാങ്ങുന്നു എന്നതു സംബന്ധിച്ചുള്ളതാണ് ലോക ഫുട്ബോൾ രംഗം കാത്തിരിക്കുന്ന ചൂടുള്ള വാർത്തകൾ. പ്രതിഭ കൊണ്ടു മാത്രമല്ല പ്രശസ്തികൊണ്ടും വിലപിടിച്ച താരത്തെ സ്വന്തമാക്കി ക്ലബ്ബിന്റെ താരമൂല്യം എങ്ങനെ ഉയർത്താമെന്നതു മാത്രമാണ് തൽക്കാലം ക്ലബ്ബ അധികൃതരുടെ ചിന്ത. യൂറോപ്യൻ ഫുട്ബോൾ സീസൺ അവസാനിച്ചിരിക്കുന്ന ഈ സമയത്ത്, കളിക്കളത്തിനുള്ളിൽ പോരാട്ടത്തിന്റെ പൊടിപാറുന്നില്ല. പക്ഷേ, മൈതാനങ്ങൾക്കു പുറത്ത് അതിലേറെ ആവേശത്തോടെ പോരാട്ട...
പ്രതീക്ഷകളുടെ വിക്കറ്റ് വീഴുമ്പോൾ…
അതിരില്ലാത്ത പ്രതീക്ഷകളാണ് ക്രിക്കറ്റിന്റെ ആവേശവും അപകടവും. ആരാധകരുടെ പ്രതീക്ഷകൾ വാനോളമുയരുമ്പോൾ താരങ്ങൾ വീരനായകന്മാരാകുന്നു. ആ പ്രതീക്ഷകൾക്കേൽക്കുന്ന ഓരോ ചെറിയ തിരിച്ചടികളും വീരനായകന്മാരെ വെറുക്കപ്പെട്ടവരുമാക്കുന്നു. നൂറുകോടി പ്രതീക്ഷകളിൽ നിന്നുയർന്ന ആരവങ്ങൾക്കു നടുവിൽ ലോകകപ്പ് കളിക്കാൻ വെസ്റ്റിൻഡീസിലേക്കു പോയ ഇന്ത്യൻ ടീമഗംങ്ങൾ തിരിച്ചുവന്നപ്പോൾ വിമാനത്താവളങ്ങളുടെ പിൻവാതിൽ തേടേണ്ടിവന്നു. അടുത്ത ബംഗ്ലാദേശ് പര്യടനത്തിൽ നിന്നും വിജയശ്രീലാളിതരായി മടങ്ങിയെത്തുമ്പോൾ, കൂകിവിളിച്ചവർ വീണ്ടും കൈയടി...
ചില ചുരിദാർ ചിന്തകൾ
കാട്ടുതീ പോലെയാണ് ആ വാർത്ത പടർന്നത്. കേരളത്തിൽ ചുരിദാറിനു സ്ലിറ്റ് (ടോപ്പിന്റെ വശങ്ങളിലെ കീറൽ) നിരോധിച്ചിരിക്കുന്നു. നിരോധനം പ്രാബല്യത്തിലാക്കാൻ വനിതാപോലീസിനെ ചുമതലപ്പെടുത്തിയിരിക്കുന്നു. സ്ലിറ്റുള്ള ചുരിദാറുകൾക്ക് കടിഞ്ഞാണിടാൻ നാടിന്റെ മുക്കിലും മൂലയിലും സ്റ്റേപ്ലറുമായി വനിതാ പോലീസ് റോന്തു ചുറ്റുന്നു. കേട്ടവർ കേട്ടവർ വാ പൊളിച്ചു. മലയാളി മങ്കമാർ നെടുവീർപ്പിട്ടു. നഗരമധ്യത്തിലും നടുറോഡിലും ചുരിദാറിനു സ്റ്റേപ്ലർ അടിക്കപ്പെടുന്നതിന്റെ നാണക്കേടോർത്ത് ചിലർ വീടിനു പുറത്തിറങ്ങാൻപോലും മടിച്ചു....
അവർക്കിനിയും ജോലിക്കു പോകണ്ടേ?
നൂറ്റാണ്ടിന്റെ വിവാഹം എന്നു കൊട്ടിഘോഷിക്കപ്പെട്ട ചടങ്ങു കഴിഞ്ഞു. ഐശ്വര്യ റായ്, ഐശ്വര്യ ബച്ചനായി. ഹണിമൂണും കഴിയാറായി. ഇനി ഐശ്വര്യക്കും അഭിഷേക് ബച്ചനും ജോലിയിലേക്കു മടങ്ങണം. പക്ഷേ, കല്യാണത്തിനു ക്ഷണിക്കാത്ത സഹപ്രവർത്തകരെ അവരെങ്ങനെയാണ് ഇനി അഭിമുഖീകരിക്കാൻ പോകുന്നത്? വിവാഹത്തിനു ക്ഷണം കിട്ടിയത് നൂറോളം പേർക്കു മാത്രമാണ്. അഭിഷേകിന്റെയും ഐശ്വര്യയുടേയും ബോളിവുഡിലെ സഹപ്രവർത്തകരിൽ ഏറിയ പങ്കും അവഗണിക്കപ്പെട്ടു. ഒഴിവാക്കപ്പെട്ടവരുടെ കൂട്ടത്തിൽ, നിലവിൽ ചിത്രീകരണത്തിലിരിക്കുന്ന ചിത്രങ്ങളിൽ ഐശ്വര്യയുട...