കമൽ
തോൽക്കാൻ മനസില്ലാത്തവരുടെ വിജയം
ക്രിക്കറ്റ് ചരിത്രം കണ്ട ഏറ്റവും മഹത്തായ ഫൈനൽ മത്സരത്തിൽ പാക്കിസ്ഥാനെ തോല്പിച്ച് ഇന്ത്യ പ്രഥമ ട്വന്റി-20 ലോകചാമ്പ്യൻഷിപ്പിൽ കിരീടമുയർത്തി. കായിക മത്സരങ്ങൾ പലപ്പോഴും ക്രൂരമാണ്. ഒരു ദിവസത്തിന്റെ, ട്വന്റി-20യുടെ കാര്യത്തിൽ ഒരു മണിക്കൂറിന്റെ പ്രയത്നം മുഴുവൻ ഒരു നിമിഷത്തെ അബദ്ധം കാരണം നിഷ്ഫലമായേക്കാം. തലനാരിഴയ്ക്കു കിരീടം നഷ്ടമായ പാക്കിസ്ഥാനോട് ഇന്ത്യൻ ആരാധകർപോലും സഹതപിക്കും. പക്ഷേ, ഈ കിരീടം ഇന്ത്യ അർഹിച്ചിരുന്നു, കാരണം അവർക്കു തോൽക്കാൻ മനസില്ലായിരുന്നു. ഷോട്ട് സെലക്ഷനിൽ പറ്റിയ മണ്ടത്തരത്തെ...
കായികലോകത്തെ സവർണരും അവർണരും
ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനു മുകളിലേക്ക് വാക്കുകളുടെയും കാറുകളുടെയും കോടികളുടെയും രൂപത്തിൽ അനുമോദന പ്രവാഹം തന്നെയുണ്ടായി. മാധ്യമങ്ങൾക്ക് ദിവസങ്ങളോളം ആഘോഷിക്കാനുള്ള വകയും അതിൽ നിന്നു കിട്ടി. ഇതിനിടയിൽ തങ്ങൾക്കെതിരായ അവഗണനയ്ക്കെതിരെ ഹോക്കി താരങ്ങൾ പരസ്യമായും ഫുട്ബോൾ താരങ്ങൾ രഹസ്യമായും പ്രകടിപ്പിച്ച പ്രതിഷേധങ്ങൾ കല്ലുകടിയെന്നു കരുതി തള്ളിക്കളയാൻ വരട്ടെ. മഹേന്ദ്ര സിംഗ് ധോണി, പ്രബോധ് ടിർക്കി, ബൈചുങ്ങ് ബൂടിയ - ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ്, ഹോക്കി, ഫുട്ബോൾ ടീമിന്റെ...
ട്വന്റി-20 വ്യവസായത്തിനു തുടക്കം
ക്രിക്കറ്റ് രംഗത്ത് മറ്റൊരു ആഗോള വ്യവസായ പദ്ധതിക്കു തുടക്കം കുറിച്ചിരിക്കുന്നു, ചാമ്പ്യൻസ് ട്വന്റി-20 ക്രിക്കറ്റ് ലീഗ് എന്ന പേരിൽ. ലോക ക്രിക്കറ്റിലെ ഏറ്റവും പുതിയ ആവേശമായ ട്വന്റി-20 ക്രിക്കറ്റായിരിക്കും ഇതിലെ പ്രധാന വിപണനവസ്തു. ട്വന്റി-20 ക്രിക്കറ്റിന് ഇംഗ്ലണ്ടിൽ തുടക്കം കുറിച്ച് മൂന്നു വർഷത്തിനുള്ളിൽ അതിനായി ഒരു ലോകചാമ്പ്യൻഷിപ്പ് ആസൂത്രണം ചെയ്യാൻ അന്താരാഷ്ര്ട ക്രിക്കറ്റ് കൗൺസിലിനു സാധിച്ചു. തൊട്ടു പിന്നാലെ, അന്താരാഷ്ര്ട ക്രിക്കറ്റ് ലീഗ് എന്ന പൊടിപിടിച്ചു കിടന്ന ആശയത്തിനു ഇന്ത്യൻ ക്ര...
മറവിയിലേക്കൊരു മാമാങ്കം
ഓർമകൾ ഗ്രെഗ് ചാപ്പലിന്, ഇന്ത്യൻ ആരാധകർക്ക്, ബോബ് വൂമറുടെ കുടുംബാംഗങ്ങൾക്ക്, കിംഗ് ലാറയ്ക്ക്, അങ്ങനെ ഏറെപ്പേർ മറക്കാൻ മാത്രം ആഗ്രഹിക്കുന്ന ഒരു ലോകകപ്പിനാണ് തിരശ്ശീല വീണത്. വിജയങ്ങളേക്കാൾ പരാജയങ്ങൾ വാർത്തയായ ഒരു ടൂർണമെന്റ്, ഇന്ത്യയുടെയും പാക്കിസ്ഥാന്റേയും പുറത്താകൽ ഒഴിച്ചു നിർത്തിയാൽ കരുത്തിന്റെ സമവാക്യങ്ങൾക്ക് അണുവിട വ്യതിചലനമുണ്ടാക്കാത്ത 46 ദിവസങ്ങൾ. ക്രിക്കറ്റിന്റെ ആവേശം സിരകളിലാവാഹിക്കാൻ കഴിയാഞ്ഞതിന് ഇന്ത്യയേയും പാക്കിസ്ഥാനേയും പഴി ചാരാം. ഈ സൂപ്പർ എട്ടിൽ കാഴ്ചക്കാർ മാത്രമായിപ്പോ...
ടീം ഇന്ത്യ ഃ ചില മുന്നറിയിപ്പുകൾ
ബംഗ്ലാദേശ് പര്യടനത്തിനു പോകാനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ രാഹുൽ ദ്രാവിഡും യുവതാരങ്ങളും മതിയെന്നായിരുന്നു ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ നിർദ്ദേശം. ഈ നിർദ്ദേശം സെലക്ഷൻ കമ്മിറ്റി പൂർണ്ണമായി അംഗീകരിച്ചില്ല. പൂർണ്ണമായ അർഥത്തിൽ നിരാകരിച്ചതുമില്ല. സൗരവ് ഗാംഗുലി, സച്ചിൻ ടെൻഡുൽക്കർ എന്നിവരെ ഏകദിന ടീമിൽ നിന്നും വീരേന്ദർ സെവാംഗിനെ ടെസ്റ്റ് ടീമിൽ നിന്നും ഹർഭജൻ സിംഗ്, അജിത് അഗാർക്കർ, ഇർഫാൻ പത്താൻ എന്നിവരെ രണ്ടു ടീമുകളിൽ നിന്നും ഒഴിവാക്കിക്കൊണ്ട് സമൂലമായൊരു മാറ്റത്തിന്റെ ഛായ മാത്രം നൽകാൻ സെലക്ടർമ...
ഗവാസ്കർ വിമർശിക്കപ്പെടുന്നു
ബി.സി.സി.ഐക്കു പുറത്ത് ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ ഏറ്റവും കരുത്തനായ മനുഷ്യൻ - സുനിൽ ഗവാസ്കർ അങ്ങനെയാണു വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് വ്യാപകമായ ആദരവിന് എന്നും അർഹനായിരുന്നെങ്കിലും ഒരിക്കലും സർവസമ്മതനായിരുന്നില്ല ഗവാസ്കർ. കപിൽദേവ് ഉൾപ്പെടെയുള്ള പ്രഗല്ഭർക്ക് അദ്ദേഹവുമായുണ്ടായിരുന്ന അഭിപ്രായഭിന്നതകൾ ഒരിക്കലും പരസ്യമായി പുറത്തുവന്നില്ല. വ്യക്തിവിശേഷത്തിനുപരി ക്രിക്കറ്റ് കഴിവുകളിലൂടെ ഗവാസ്കർ നേടിയെടുത്ത ഇതിഹാസ സമാനമായ പ്രതിച്ഛായ കാരണം ഒരിക്കലും അദ്ദേഹത്തെ പരസ്യമ...
പണത്തിനു മീതേ പരുന്തു പറക്കുന്നു
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനു താൽപര്യം ടീമിന്റെ പ്രകടനത്തിലല്ല, പണത്തിൽ മാത്രമാണെന്ന് അന്താരാഷ്ര്ട ക്രിക്കറ്റ് കൗൺസിൽ മേധാവി മാർക്കം സ്പീഡ് ഒരിക്കൽ പറഞ്ഞു. ആ പരമാർശത്തിന്റെ പേരിൽ സ്പീഡിനെ പുറത്താക്കാൻ വരെ ഇന്ത്യയിലെ ക്രിക്കറ്റ് മേലാളന്മാർ ചരടു വലിച്ചു. പക്ഷേ, എത്ര പ്രവചനാത്മകമായിരുന്നു സ്പീഡിന്റെ പ്രസ്താവനയെന്നാണ് 2007ലെ ലോകകപ്പ് കഴിഞ്ഞതു മുതലുള്ള സംഭവവികാസങ്ങളിലൂടെ തെളിഞ്ഞുകൊണ്ടിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നിലൂടെ, ലോകകപ്പിൽ ടീം തകർന്നടിഞ്ഞതിന് ബി.സി.സ...
മാറ്റത്തിന്റെ കിക്കോഫ്
ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റർ ഇന്ത്യൻ ഫുട്ബോളിനെ ‘ഉറങ്ങുന്ന ഭീമൻ’ എന്നു വിശേഷിപ്പിച്ചപ്പോൾ ഏറ്റവും വലിയ ശുഭാപ്തി വിശ്വാസികൾ പോലും ഒരു ‘ക്ലീഷേ’ പ്രയോഗത്തിനപ്പുറം അതിനു വില കൊടുത്തുകാണില്ല. പക്ഷേ, ബ്ലാറ്ററുടെ വാക്കുകൾ അർഹിക്കുന്ന ഗൗരവത്തിലെടുത്ത ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ, 11വർഷം മുമ്പു രൂപം കൊടുത്ത ദേശീയ ഫുട്ബോൾ ലീഗിൽ പൊളിച്ചെഴുത്തുകൾ നടത്തിക്കൊണ്ട് രാജ്യത്തെ ഫുട്ബോൾ ഭൂപടം തന്നെ മാറ്റി വരയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. രാജ്യത്തെ ഫുട്ബോൾ രംഗം സമ്പൂർണ്ണമായി പ്രഫഷണൽവത്ക്കരിക്കുക എന്ന ലക്ഷ്യത...
സമാന്തര ലീഗിനെതിരെ ബി.സി.സി.ഐയുടെ അപ്പീൽ
മാധ്യമ ചക്രവർത്തി സുഭാഷ് ചന്ദ്ര ഗോയലിന്റെ സ്വപ്ന സന്താനമായ ഇന്ത്യൻ ക്രിക്കറ്റ് ലീഗിന്റെ പിറവി ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഇതോടെ ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന്റെ മേധാവിത്വം നഷ്ടമാകുമെന്ന ഭീതിയിലാണു ബി.സി.സി.ഐ. ബ്രയാൻ ലാറയും ഷെയ്ൻവോണും ഗ്ലെൻ മക്ഗ്രാത്തും ഉൾപ്പെടുന്ന വമ്പൻ താരനിരയുമായി അരങ്ങേറാനാണ് ഐ.സി.എല്ലിന്റെ പദ്ധതി. കപിൽദേവും സന്ദീപ് പാട്ടിലും കിരൺ മോറെയും അടക്കമുള്ള പ്രമുഖർ ലീഗിന്റെ തലപ്പത്തുണ്ടാകുമെന്നും ഉറപ്പായിട്ടുണ്ട്. കെറി പാക്കറുടെ വേൾഡ് സീരീസ് ഉയർത്തിയതിനെക്കാൾ വലിയ ഭീഷണിയാണ...
കോപ്പയിൽ കൊടുങ്കാറ്റ്
അർജന്റീനക്കാരും ബ്രസീലുകാരും പന്തുപയോഗിക്കുന്നത് വ്യത്യസ്തമായ ആവശ്യങ്ങൾക്കാണത്രെ. അർജന്റീനക്കാർ വിജയം എന്ന ലക്ഷ്യത്തോടെ അതുപയോഗിക്കുമ്പോൾ ബ്രസീലുകാർ പന്തുകളി ആസ്വദിക്കാനായി ഉപയോഗിക്കുന്നു. അതുകൊണ്ടു തന്നെ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഈ ടീമുകളുടെ താരതമ്യത്തിൽ ബ്രസീൽ എന്നും ഒരുപടി മുന്നിലായിരുന്നു. ആരെയും വെല്ലാനുള്ള പ്രതിഭയും കരുത്തും എന്നും കൈമുതലായിരുന്നിട്ടും ലോകഫുട്ബോളിൽ അർജന്റീന ഒരിക്കലും ബ്രസീലിനോളം വളരാത്തതും ഇതുകൊണ്ടൊക്കെത്തന്നെയായിരിക്കും. ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ കിരീടധാര...