കൽപറ്റ നാരായണൻ
അനുരാഗിയുടെ ഡയക്ടറി
വശീകരിക്കുക എന്നതിന് പാട്ടിലാക്കുക എന്നാണ് മലയാളി പറയുക . ശ്രുതി മാധുര്യത്തിനാണ് രൂപത്തേക്കാള്‍ ആകര്‍ഷണീയത എന്ന് മലയാളി അബോധത്തില്‍ പോലും മറിഞ്ഞിരിക്കുന്നു. ഒളിഞ്ഞിരുന്ന് പാടുന്ന കുയിലിന്റെ ‘ രൂപഭംഗി’ (കുയിലിന്റെ രൂപം അതിന്റെ സംഗീതമാണ്. - നീതിശാസ്ത്രം) അടുത്തുനിന്ന് നൃത്തം വയ്ക്കുന്ന മയിലിനില്ല സംഗീതത്തിന്റെ ഉടല്‍ അന്ധകാരത്തേയും ദൂരത്തേയും മറവിയേയും ജയിക്കുന്നു. ‘ അനശ്വരനായ ഗായകന്‍’ അനശ്വരനായ എഴുത്തുകാരനേക്കാളും അനശ്വരനായ ചിത്രകാരനേക്കാളും ജനമനസ്സിനു പ്രിയതന്‍. അനശ്വരനായ ഒരു ഗായകന്റെ ബാല്യമ...
നിസ്സഹായത
ഭർത്താവ് ഓഫീസിൽ പോയാൽ ഡ്രോയിങ്ങ് റൂം, കലാനിലയം കൃഷ്‌ണൻനായരുടെ തിയേറ്റർ പോലെ, ഒന്നു തിരിഞ്ഞ് കിടപ്പുമുറിയാക്കുന്ന നായികയുളള ഒരു നോവൽ വായിക്കുകയാണ് ഞാനിപ്പോൾ. ഉളളിൽ കടന്ന് ആ ഭർത്താവിനെ രക്ഷിക്കണമെന്നു തോന്നിയിട്ടും എനിക്കതു കഴിയുന്നില്ലല്ലോ. ഞാനതു വായിച്ചുകൊണ്ട്, ഉണ്ണാൻപോലും പോകാതെ വായിച്ചുകൊണ്ട് അവൾക്ക് കൂടുതൽ കൂടുതൽ അവസരങ്ങൾ നല്‌കുന്നു. Generated from archived content: story2_april15_08.html Author: kalpatta_narayanan