കല്ലൂർ ഉണ്ണികൃഷ്‌ണൻ
സാംബവരുടെ കളമെഴുത്ത് രീതി
പറയ സമുദായങ്ങൾക്കിടയിൽ ഏതൊരു ചടങ്ങിനും ‘കളമെഴുത്ത്’ ഒഴിച്ചുകൂടാനാവാത്തതാണ്. അത് അവരുടെ അനുഷ്‌ഠാനകലകൾ മുതൽ ‘പേരിടൽച്ചടങ്ങ്’ തുടങ്ങിയ കുടുംബപരമായ ആചാരങ്ങൾവരെ ഈ കളമെഴുത്തുമായി ബന്ധപ്പെട്ടുകിടക്കുന്നു. കളങ്ങളെ പ്രാധാന്യമനുസരിച്ച് 5,9,12,16,64 എന്നിങ്ങനെ തരം തിരിക്കുന്നു. അമ്മദൈവസങ്കല്പങ്ങളായ കാളിരൂപങ്ങൾക്കു മാത്രമാണ് 64 കളം എഴുതുക. ബാക്കിയുളളവ പൂജാകർമ്മങ്ങളുടെയും ആട്ടങ്ങളുടെയും പ്രാധാന്യമനുസരിച്ചായിരിക്കും. കളങ്ങൾ കൂടുതലും ചതുരത്തിൽ ആണ്. ‘മലവാഴി’ എന്ന അനുഷ്‌ഠാനമൂർത്തിക്കാണ് വട്ടനെ കളമെഴുത...