കല്ലമ്പലം വിജയൻ
നിർമ്മലാനന്ദയോഗി സാരഗ്രാഹിയായ വിപ്ലവകാരി
ഭാരതം വളരെ വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്നു, ശാസ്‌ത്രത്തിലും കച്ചവടത്തിലും കൃഷിയിലും വിദ്യാഭ്യാസത്തിലും ഒപ്പം വഞ്ചനയിലും ചൂതാട്ടത്തിലും മാംസദാഹത്തിലും കൃത്രിമത്വത്തിലും ചൂഷണത്തിലും മറ്റും മറ്റും. ഇതിനെ നിയന്ത്രിക്കുവാൻ അന്വേഷണസമിതികളും പോലീസ് തലപ്പത്ത് അഴിച്ചു പണികളും അധികാര കസേരകളിൽ മത്സരവും എല്ലാം കൊണ്ടുപിടിച്ചു നടത്തുന്നു. പക്ഷേ ഇതിന്റെ ഉത്ഭവസ്ഥാനം കണ്ടെത്തുവാൻ ആരും മിനക്കെടാറില്ല എന്നതാണ് സത്യം. മനുഷ്യൻ മനുഷ്യനെ തിരിച്ചറിയാത്ത കാലത്തോളം ഇതിനൊരിക്കലും പരിഹാരം ഉണ്ടാകില്ല. മനുഷ്യൻ മനുഷ്യനെ...