Home Authors Posts by കല്ലട ഭാസി

കല്ലട ഭാസി

0 POSTS 0 COMMENTS

ഓർമ്മകൾ

ഓർമ്മകളേ, മധുരിക്കുമോർമ്മകളേ മനസിൽ വാടാത്ത വാസനപ്പൂവുകളേ നിങ്ങളെൻ ജീവിതം മങ്ങലാർന്നീടാതെ മുന്നേറുവാനുജ്ജ്വലിച്ചീടുന്നു! ഏഴുനിറങ്ങൾ കലർന്നൊരാ,മാരിവിൽ പോലെൻമനസ്സിൻ ഭിത്തികളിൽ ഭാവനതൻ വർണരാജികളാൽ നിങ്ങൾ മായാത്ത ചിത്രങ്ങളെഴുതുന്നു! എന്നുമെന്നും പുത്തൻ സങ്കല്പകാന്തിയിൽ നിർലീനമാകുവാനെന്റെ ചിത്തം നിങ്ങളണയുന്നനുഭൂതിതൻ നവ്യ സന്ദേശമരുളാനതിഥികളേ Generated from archived content: poem6_apr11.html Author: kallada_bhasi

കൈരളി

അവനിതന്നിലനഘമാകു- മഭിമതം ഫലിക്കുവാൻ അറിവുതൻ ഖജാനയായി വിലസിടുന്നു കൈരളി കലയെഴും കഥാരസം കലർന്നിടുന്ന കൗതുകം കമനി കാഴ്‌ച വച്ചിടുന്നി- തഭിനവാശയങ്ങളിൽ! വിജയംവൈജയന്തിയേന്തി അവളതാ, മനോജ്ഞമായ മധുരമന്ദഹാസമന്നി- ലരുളിടുന്നു മംഗളം മഹിമയേലുമതിവിശിഷ്‌ട ഭാവനയാലല്ലയോ മഹിയിതിൽ നിസീമമായി നിറയുമഖിലസിദ്ധികൾ! പുതുമതൻ പ്രസാദമോടെ അരിയലക്ഷ്യമണയുവാൻ ഉണരുവിൻ കലാപ്രഭാവ- മുലകിലുജ്ജ്വലിക്കുവാൻ. Generated from archived content: poem4_mar21.html Author: kallada_bhasi

കലികാലം

കലികാലവൈഭവം കാണുന്നു എവിടെയുമധികാരമോഹം! മഷിയിട്ടു നോക്കിയാൽപോലും കണികാണാനില്ല കാരുണ്യം അതിരെന്യേ വളരുന്നു പാരിൽ ദുരമൂത്ത വൈരാഗ്യഭാവം! നിരഘപ്രകാശമകന്നിടുന്നു നിറയുകയാണന്ധകാരം! പെരുകുന്നു പകയും പരിഭവവും തകരുന്നു വിനയമത്യന്തം, മഹനീയസുപ്രസാദംമുദാ പുലരുന്നതെന്നാണതുല്യം! Generated from archived content: poem4_feb25_06.html Author: kallada_bhasi

നിത്യസാഫല്യം

കായാമലർ നിറമാർന്ന കണ്ണാ കാരുണ്യവാരിധേ, ലോകനാഥാ കല്യാണശീലാ, കമനീയതാ കേദാരമേവന്ദനം മുകുന്ദാ നിത്യനിരാമയാ നിസ്‌തുലമാം ശക്തിതന്നുത്തമസങ്കേതമേ താവകാനുഗ്രഹം നൽകിയാലും ദേവാധിദേവാ, ദയാവാരിധേ ഭാഗധേയത്തിൻ നികേതനമേ ഗോപബാലാ, തവ ചിന്തകളിൽ മാനസപുഷ്‌പം മുഴുകേണമേ ഓമനക്കണ്ണാ കനിയേണമേ നിത്യസാഫല്യം നിറഞ്ഞീടുവാൻ ഭക്തപ്രിയാ, നിത്യവന്ദ്യാ, ഹരേ തൃക്കടാക്ഷം നടത്തീടേണമേ അച്യുതാ, വാസുദേവാ, മുരാരേ ശ്രീനിധേ, ഗോപകുമാരാ, വിഭോ ഗോകുലചന്ദ്രാ, തവമുരളീ ഗാനമരന്ദം നുകർന്നിടട്ടെ ജീവിതനിർവൃതിനേടിടട്ടെ ...

അഭിമാനസ്‌തംഭം

നൂറ്റാണ്ടു പിന്നിട്ടൊരീ പൂർവ്വ വിദ്യാലയത്തിൻ ഭാഗ്യോദയസ്‌മൃതികൾ നൽകുന്നു കുതൂഹലം എത്രയോ ഗുരുക്കന്മാർ, സഹപാഠികൾ മറ്റും നിസ്‌തുലം വിരാജിച്ച കേന്ദ്രമാണീ സ്ഥാപനം! തുംഗമാ സംസ്‌കാരത്തിൻ മൂല്യങ്ങൾ വളർത്തുവാൻ മന്നിലന്യൂനസൗഖ്യസൗഭഗം പുലർന്നിടാൻ ഉജ്ജ്വലമമരുന്നൂ വിജ്ഞാനം പകർന്നിടാൻ ഉത്തമവിദ്യാലയം കാമധേനുവെന്ന പോൽ! ബാലകൗതുകത്തിന്റെയാമോദകേദാരമാം മാനിത വിദ്യാലയമംഗളനികേതമേ ഭാവുകം നേരുന്നു ഞാനാദരാലനാരതം നീ വിജയിക്ക മേന്മേൽ പൂർവ്വ വിദ്യാലയമേ, നാട്ടിന്റെയഭിമാനസ്‌തംഭമായനശ്വര- കീർത്തി കൈവരിക്കുവാൻ നിതരാം നിസ്‌തന്ദ്...

അറിയേണ്ട രഹസ്യം

ഒരു മന്ദഹാസത്തിൻ മധുരിതാകർഷണം പകരുന്ന ദിവ്യപ്രകാശം അസുലഭാനന്ദസന്ദേശ ഭാഗ്യോദയം അഖിലർക്കുമരുളുന്നതുല്യം അതു സമാർജ്ജിക്കാൻ കഴിഞ്ഞാലനാരതം അകലുന്നലോസരം നേരിൽ! അതിദുഃഖഭാരത്തിലമരുമ്പോഴെല്ലാം അതിഹൃദ്യമോദം ലഭിക്കാൻ അറിയുന്നതുത്തമമല്ലയോ വാഴ്‌വിൽ അരിയസാഫല്യരഹസ്യം? പരമസമാധാനമഭിലഷിക്കുന്ന നാം അറിയേണ്ടതാണാ രഹസ്യം Generated from archived content: poem2_dec17_05.html Author: kallada_bhasi

കളിയരങ്ങിൽ

കഥയറിഞ്ഞല്ലയോ കഥകളി കാണേണ്ട തതുനിത്യയാഥാർത്ഥ്യമല്ലോ; പലരുമെന്നാലതിനെതിരായിട്ടാണല്ലോ കളികാണാനെത്തുന്നുകളിയരങ്ങിൽ! ഇതൾ വിരിഞ്ഞാശയം വികസിക്കുവാൻ നേരിൽ അതിനുറ്റ ചിന്തകലർന്നിടേണം കടകം മറിയുന്ന കാര്യങ്ങളെമ്പാടും വഴിപോലെ മുന്നേറിടാൻ നിതന്തം അനുഭൂതിയാർന്ന മനോരഥമൊക്കെയും അസുലഭ ഭാഗധേയം വരിക്കാൻ പരിചയിക്കേണ്ടതാണേവരും വാഴ്‌വിൽ പരിചോടെ ലക്ഷ്യത്തിലെത്താൻ മുദാ വിജയം ലഭിക്കാൻ നിയന്ത്രിച്ചു നിർത്തണം മനുജൻ മനോവിചാരങ്ങൾ! മഹിതപ്രയത്‌നത്തിലാഴുന്ന വേളയിൽ സഫലതമാടിവിളിപ്പൂ മുന്നിൽ അനുരൂപ ഗൗരവമാർന്നു മുന്നേറുവാൻ ...

ചലനം

ചലനം മധുരചലനം മനോജ്ഞ ചലനം മഹിത ജീവിത ചലനം അതു നൽകുമതുല്യ ഫലം ഉണരാനുത്സാഹം കലരാനീ മണ്ണിന്റെ മക്കളൊരുങ്ങുന്നു. വിജയ കാഹള ധ്വനിയുയരുന്നു. ഉദയം സമാഗതമായ്‌ പരിവർത്തനം പാരിലാവിർഭവിക്കാ- നുണരട്ടെ യുഗ്രസമീരൻ ഉണർവ്വിൻ സമുജ്ജ്വല ചൈതന്യത്താൽ നിറയട്ടെയുത്സാഹം Generated from archived content: poem4_july.html Author: kallada_bhasi

ജീവിത ചിന്തകൾ

ഒരു മഹാപണ്‌ഡിതനാകുന്നതേക്കാൾ ഒരു സ്രഷ്‌ടാവാകുന്നതാണു കാമ്യം സൃഷ്‌ടിയല്ലോ വാഴ്‌വിനുത്തമസാരമാ- യുജ്ജ്വലിക്കുന്നു ഹാ, പാരിൽ നിരന്തരം! നിസ്‌തൂലമാകുമീ ജീവിതരഥ്യയി- ലർത്ഥമുണ്ടാവാൻ ശ്രമിക്കുന്നതുത്തമം നിത്യ നിരാശകലർന്നിടാതന്വഹം മർത്ത്യൻപ്രയത്‌നം നടത്തി മുന്നേറുമ്പോൾ ഉത്ഭവിക്കുന്നു സാഫല്യമനാതരം ചിത്തത്തിലാഹ്ലാദമാർന്നു നിത്യം കർത്തവ്യകർമ്മത്തിലാഴുന്ന വേളയിൽ എത്തുന്ന കൗതൂഹലം നിതാന്തം മഹിതലക്ഷ്യം കൈവരിക്കുവാനൂഴിയിൽ ഉണരട്ടെമർത്തൃവൃന്ദങ്ങൾ Generated from archived content: ...

സംഗീത ലഹരി

സംഗീത കല്ലോലിനി-എന്റെ സംഗീത കല്ലോലിനി നിന്റെ സംഗീതത്തിൻ മായാലഹരിയിൽ നിറയുന്നു കൗതൂഹലം നീ വന്നു ചേരാതിരുന്നെങ്കിലെൻമനം ആരോമൽ കേദാരമേ നിത്യനിരാശയിൽ മുങ്ങി മുങ്ങി സ്വയം നഷ്‌ടപ്പെടുമായിരുന്നു. നിൻ നാമരൂപങ്ങൾ നൽകുന്നു സായൂജ്യം. സംഗീത സന്ദായിനി ഭംഗങ്ങളെല്ലാമകന്നനായാസം മംഗളമാവിർഭവിക്കുന്നു. Generated from archived content: poem17_mar.html Author: kallada_bhasi

തീർച്ചയായും വായിക്കുക