Home Authors Posts by കലേഷ്‌.എസ്‌.

കലേഷ്‌.എസ്‌.

0 POSTS 0 COMMENTS
എം.ജി.യൂണിവേഴ്‌സിറ്റി ‘സ്‌റ്റാസി’ലെ എം.സി.എ (പുല്ലരിക്കുന്ന്‌ കാമ്പസ്‌) വിദ്യാർത്ഥിയാണ്‌. യൂണിവേഴ്‌സിറ്റി യുവജനോൽസവം ‘ബാലഡ്‌ 2004-കാലടി’യിൽ വച്ച്‌ നടന്നതിൽ കവിതാരചനയ്‌ക്ക്‌ ഒന്നാംസ്ഥാനം, അങ്കണം സാംസ്‌ക്കാരികവേദി തൃശൂർ നടത്തിയ കവിതാമൽസരത്തിൽ ‘ഒഴിപ്പിക്കപ്പെട്ടവരുടെ വീട്‌’ എന്ന കവിതയ്‌ക്ക്‌ ഒന്നാം സ്ഥാനം. വിലാസം ഃ കലേഷ്‌.എസ്‌., ശങ്കരമലയിൽ, കുന്നന്താനം പി.ഒ., മല്ലപ്പളളി, പത്തനംതിട്ട - 689 581.

നെരൂദയ്‌ക്ക്‌ ഒരു തുറന്ന കത്ത്‌

ഏയ്‌ നെരൂദാ ഉണരൂ..... കരിയിലകളിവിടെ പകലുകളിൽ കുമിയുകയാണ്‌. വേട്ടയാടപ്പെടുന്ന ചിന്തകളുടെ കണ്ണുകളിൽ നീ ഉണരുകയാണ്‌ നിന്നിലേക്കുളള ദൂരം കറുത്ത ആകാശങ്ങൾക്കും മീതെ ഇടിമിന്നലുകൾക്കുമേറെ അകലെയെങ്കിലും കറുത്ത പെൻഡുലമുളള എന്റെ ഘടികാരം ചിലയ്‌ക്കുന്നതിനിടയിൽ നീയുണ്ട്‌. ഏയ്‌... നെരൂദാ... ചിലിയൻ ഖനിയിൽ ഖനനമിന്നുമുണ്ടോ? സാന്തിയാഗോവിലെ വീഥികളിൽ തെരുവു നായ്‌ക്കളോടൊപ്പം കവിതമൂളി നടക്കുന്ന കൗമാര നിഴലുണ്ടോ? കുഴിച്ചുമൂടപ്പെട്ട അടിമയുടെ ശിഷ്‌ടം മാച്ചുപീക്‌ചുവിൽ നിന്ന്‌ നീയെന്നു ഖനനം ചെയ്യും സാമ്രാജ്യത്വത്തിന്റെ പു...

ഒഴിവുകാലം ‘ഒരു ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌’ പകൽചിത്രം...

വേനൽ കുട്ടികളെ തിരക്കി നാട്ടിൻപുറത്തെത്തിയത്‌ നട്ടുച്ചയ്‌ക്കായിരുന്നു. വെട്ടിമരച്ചില്ലയിൽ കുരികിലിൻ വളളികൾ ഞാന്നുകിടക്കുന്ന വീടിന്റെ താഴ്‌വാരങ്ങളിൽ തലപൊട്ടി കിടക്കുന്ന തവിട്ടുനിറമുളള ‘ടോണിക്‌’കുപ്പികൾക്കുമേൽ തണലുകൂട്ടി വെയിലിനെതിരെ മഞ്ഞിച്ച മുളങ്കാടുകൾ അതിനും താഴെ ഞങ്ങൾ പട്ടം പറത്താറുളള കാലായിലേക്ക്‌ നടന്നുപോകുന്ന മൺവഴി കാറ്റ്‌ ഒരു തോട്ടിക്കമ്പുപോലെ ഇടയ്‌ക്കിടെ ഞെട്ടുമുറിച്ചിട്ട പറങ്കിപ്പഴവും തിന്ന്‌ ഞങ്ങളാവഴിയിലിരുന്ന്‌ ഞായറാഴ്‌ച കണ്ട സിനിമാക്കഥ പറയുമായിരുന്നു. സാറ്റുമരങ്ങൾ തിരയുന്ന...

വഴിപോക്കർ

വെയിൽ കുട കവർന്നു വീണൊളിച്ചു നില്‌ക്കുമീ മഴ തുരുമ്പിട്ട കുടക്കരുത്തുകൾ. പൊടിയമർന്ന കാൽ വിടർത്തിയോടുമൊരു കിഴവൻ നായതൻ കിതച്ച ശൗര്യമായ്‌. അടഞ്ഞ മുറിക്കകം അഴികളിൽ വീണു മുറിഞ്ഞു തോല്‌ക്കുമൊരു പ്രണയ നാടകം. അയൽമുറികളിൽ അവരറിയാതെ അയഞ്ഞു പെയ്‌കയാണ- രങ്ങുണരാത്ത ജീവിത മുരടൻ ‘സ്‌ക്കിറ്റുകൾ’ ചുളിവുകൾ വീണ വയലിലകളിൽ നടന്നുനില്‌ക്കുമ്പോൾ പൊടുന്നനെ വന്നു തൊടുത്തുലയുന്നു ഇലത്തടാകത്തിൻ നനുത്ത ചുംബനം. പകൽ ചുരന്നളന്ന ഫാനിൻ കപട മർമ്മരം കടന്നുപോയ്‌ വരുമെന്ന്‌ മഴപ്പെരുമകൾ. ചെരിപ്പുകൾ തേഞ്ഞുതേഞ്ഞു തീർന്...

മൾട്ടിപ്പിൾ പേഴ്‌സണാലിറ്റി

ചില രാത്രികളിൽ എത്ര തവണ സോഷ്യലിസം പ്രഖ്യാപിച്ച്‌ നാം ഉറങ്ങാതിരുന്നിട്ടുണ്ട്‌ എന്നിട്ടുമെന്തേ വിവാഹത്തലേന്ന്‌ നീ ഒളിച്ചോടിയില്ല. പാർക്കിലെ ഐസ്‌ക്രീം നിറമുളള ബഞ്ചിലിരുന്ന്‌ പ്രണയം പകുത്തുതിന്ന്‌ നമ്മിലൊരാൾ ആത്മാർത്ഥതയുടെ അതിർവരമ്പിലിറങ്ങി നില്‌ക്കുമ്പോൾ ‘എന്റെ’ (ഞാനോ&നീയോ) ചുവരിലിരമ്പും ക്ലോക്ക്‌ കിടിലനൊരലാറത്തിന്‌ കിണയുകയാണെന്നുരച്ച്‌ എന്തിനു നീ സുഖശീതളിമ നിറച്ച അടുത്ത പാർക്കിലേക്കൂളിയിടുന്നു. ആഗോളവൽക്കരണത്തിൽനിന്നും ആ‘കോള’വൽക്കരണത്തിലേക്കുളള ദൂരം തന്നെയാണ്‌ ആതിരപ്പളളിയിലെ മഴനൃത്തത്തിൽ...

തീർച്ചയായും വായിക്കുക