കലാമണ്ഡലം കേശവൻ
കഥകളിയിലെ ആധുനികപ്രവണതകൾ
ഏതു കലയുടെയും ആധുനികത എവിടം മുതൽക്കു തുടങ്ങുന്നു എന്ന് ആർക്കും അറുത്തു മുറിച്ചു പറയാൻ കഴിയില്ല. സാഹിത്യം, നൃത്തം, ചിത്രരചന തുടങ്ങിയ ഏതു മണ്ഡലത്തിലായാലും അങ്ങനെയൊന്നുണ്ട് എന്ന് അംഗീകരിക്കുന്നതോടൊപ്പം തന്നെ അവയുടെ കളളിതിരിച്ചുളള തുടക്കങ്ങളെ വ്യവച്ഛേദിച്ചു പറയുക എന്നുളളതും വിഷമമാകും. ഇവയൊന്നും ഒറ്റയടിക്ക് രംഗത്ത് ആവിർഭവിച്ചവയല്ല. ഈ പ്രതിഭാസം കഥകളിയെ സംബന്ധിച്ചിടത്തോളവും പ്രസക്തമാണ്. കഥകളി ഒന്നാണെങ്കിലും മദ്ധ്യോത്തര ദക്ഷിണകേരളത്തിലെ അവതരണരീതികൾക്ക് ഇന്നും ഈഷൽ വ്യത്യാസങ്ങളുണ്ട്. ഒരേ ആശാന്റെ ...
കോമാളിക്കൊപ്പം
മുക്കിയും മൂളിയുമെന്നടുക്കൽ മൽക്കരളേ, നീ ഞരങ്ങിടുന്നു നൊമ്പരത്തോടതു നോക്കിനില്‌ക്കേ എൻ പ്രാണനല്ലോ ഞെരിഞ്ഞിടുന്നു ചെയ്യാത്തതില്ല ചികിത്സയെന്നാൽ വയ്യാതാകുന്നു നിനക്കു നിത്യം. വൃദ്ധരാകെ ശക്തിഹീനരാകെ രുഗ്‌ണത സന്തതശല്യമാകെ ആരൊരാളുണ്ടു സഹായ,മാധി- നേരിൽ വീതിക്കാം, കരയാ,മല്ലേ മക്കൾതൻ ശുശ്രൂഷാ സങ്കല്പത്തിൽ മുഗ്‌ദ്ധരായ് കാക്കും ദിനങ്ങളൊന്നിൽ കോമാളിവേഷവുംകെട്ടി മുന്നി- ലാമൃത്യു ചാടിവീഴുമ്പോളൊപ്പം നമ്മൾക്കും കൂടെക്കളിക്കാം പോകാം ജന്മപ്പുതപ്പും വലിച്ചുകീറി. Generated f...
കലാകാരന്മാർ
നൃത്തത്തിന്നധിദേവതശിവനാം പാർവ്വതിയോ ലാസ്യത്തിന്നും ശർവ്വൻ തണ്ഡൂവിനേകിയ നൃത്തം താണ്ഡവമെന്നായ് പേർകേട്ടു താണ്ഡവലാസ്യാദികളുടെയാദ്യാ- ക്ഷരമേ ‘താളം’ ലയരൂപം വേദം ചൊല്ലിയനാന്മുഖ,നോട- ക്കുഴലൂതുന്നൊരു കാർവർണ്ണൻ വീണാവാദിനിദേവിസരസ്വതി, ഗാനമൊഴുക്കും നാരദനും നോക്കുകിൽ നല്ല കലാകാരന്മ- രല്ലോ നമ്മുടെയീശന്മാർ. Generated from archived content: poem2_may15_07.html Author: kalamandalam_kesavan
കൊല്ലായ്‌ക
മാറാടേ, നിൻ മാറിൽകത്തും ചോര നീറിപ്പിടയ്‌ക്കുന്നിതെങ്ങൾ മാറിൽ ആറുന്നിതെന്നാകാമിക്കുരുതി- ച്ചൂരും ചൊരുക്കും കരൾപ്പരുക്കും വാളെടുത്താരെ നീ വെട്ടിയാലും ആളതു ജ്യേഷ്‌ഠനനുജൻ പുത്രൻ നിന്നെപ്പോലമ്മപെങ്ങന്മാരുളേളാൻ കന്നിപ്പെൺകൈയും പിടിച്ചുവന്നോൻ കുഞ്ഞിക്കാൽ കാണ്മാൻ കൊതിച്ചിരിപ്പോൻ നെഞ്ഞിൽ കിനാക്കൾ തളിർത്തു പൂത്തോൻ എന്തിനാ മാറിൽ നീയാഴ്‌ത്തി കത്തി എന്തിനാ സ്വപ്‌നങ്ങൾ കൊയ്‌തടർത്തി എന്തുനേട്ടം സൗഖ്യമാർന്നുവോ നീ! ചിന്തിക്ക കൊല്ലായ്‌ക തമ്മിൽത്തമ്മിൽ. Generated from archived...