കലാധരൻ
സന്തോഷത്തിന്റേതായ നാളുകൾ
“ലോകം ഒരു പുതിയ നാളിലേക്ക് കാലെടുത്ത് വയ്‌ക്കുന്ന ഈ സന്ദർഭത്തിൽ യുദ്ധമില്ലാത്ത, സമാധാനം നിറഞ്ഞ സന്തോഷത്തിന്റേതായ നാളുകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. യുദ്ധമില്ലാത്ത നാളുകൾ എന്ന് പറഞ്ഞാൽ മത്‌സരങ്ങളില്ലാത്തത് എന്നാണ് ഉദ്ദേശിക്കുന്നത്. സ്വന്തം നാടിന്റെ സമൃദ്ധി പങ്കുവെയ്‌ക്കാനുളള മത്‌സരമാണ് ഉണ്ടാവേണ്ടത്. ശക്‌തികൊണ്ട് നശിപ്പിക്കാനുളളതല്ല, സൃഷ്‌ടിക്കാനുളള മത്‌സരമാണ് ഉണ്ടാകേണ്ടത്. അതിന്റെ ഒരുദാഹരണമാണ് വിശ്വകലാസംഗമം. ഈ വിശ്വകലാസംഗമത്തിന്റെ പേരിലും എന്റെ വ്യക്തിപരമായ പേരിലും ഒരു നവ...