കടവനാട്ട് മുഹമ്മദ്
രണ്ടു മാപ്പിള കഥകൾ
‘പൊരുത്ത് പരീത്’ കന്നുകാലി ബ്രോക്കറായിരുന്നു. നുണപറയൽ ഈ പ്രൊഫഷന്റെ ഏറ്റവും വലിയ ഭാഗമാണല്ലോ. മച്ചിപ്പശുവിനെ കാണിച്ച്, വാങ്ങാൻ വന്നവനോട് പറയും ഃ ‘ഈ പജ്ജ് പെറ്റില്ലാ എങ്കിൽ ഞമ്മ പെറും. കുട്ട്യേ, നെറച്ചെനേന്ന്. ഇജി ഇതിനെ മേങ്ങിക്കോ’. അങ്ങിനെ പോയി പരീതിന്റെ നുണകൾ. ഒടുവിൽ പരീത് മരിച്ചു. മരിച്ചവരുടെ ഖബറടക്കം കഴിഞ്ഞ് ആളുകൾ പിരിഞ്ഞാൽ ഖബറിനകത്ത് ഇരുമ്പുലക്കയും, കുന്തവും ഏന്തി രണ്ട് മലക്കുകൾ എത്തുകയായി ഃ ചോദ്യശരങ്ങളുമായി. ‘മൻ റബ്ബുക്ക?’ (നിന്റെ ദൈവമാര്?) ‘മൻ ദീനുക്ക?’ (നിന്റെ മതമ...
ഏതാനും മാപ്പിളചിത്രങ്ങൾ
ജൂത-ക്രൈസ്‌തവ-മുസ്ലീം മതക്കാരാണ് മാപ്പിളമാർ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നവർ. ഇതിൽ തന്നെ മുസ്ലീംകളെ തനിയെ എടുത്താൽ, മലബാറിലെ മുസ്ലീംകളാണ് പൊതുവെ മാപ്പിളമാർ എന്ന പേരിൽ അറിയപ്പെടുന്നത്. പണ്ടും, ഇന്നും. ഒരു മുപ്പത്തിയഞ്ച് നാല്പത് വർഷം മുമ്പുവരെ, കേരളത്തിലെ ഓരോ മതവിഭാഗത്തിൽ പെട്ടവരേയും, അവരിൽതന്നെ വ്യത്യസ്‌ഥ ജാതികളിൽ പെട്ടവരെയും, ഓരോരുത്തരുടെയും വേഷ ഭൂഷാദികളിൽ നിന്ന് തിരിച്ചറിയാൻ കഴിയുമായിരുന്നു. നടപ്പ്, ഇരിപ്പ്, വസ്‌ത്രധാരണരീതി, ആഭരണങ്ങൾ, ഭക്ഷണരീതി തുടങ്ങിയവയെല്ലാം വ്യത്യസ്‌തമായിരുന്നു....