കടാതി ഷാജി
രഥം മുന്നോട്ടുനീങ്ങുന്നു
വർത്തമാനത്തിന്റെ ആൽവൃക്ഷച്ചുവട്ടിൽ കാലസ്വരൂപം. സൂര്യതേജസ്സുളള ഒരു ചെറുപ്പക്കാരൻ കാലസ്വരൂപത്തിന്റെ മുന്നിലെത്തി. “ഗുരു ഉറങ്ങുകയാണോ?” “ത്രിലോകജ്ഞാനികളുറങ്ങാറില്ല. എന്താ നിനക്ക് അറിയേണ്ടത്?” “എനിക്കിവിടെ മടുത്തു. എങ്ങോട്ടെങ്കിലും പോകണം.” “എങ്ങോട്ട്?” “അറിഞ്ഞുകൂടാ. ബന്ധങ്ങളുടെ ഭാരം ചുമന്നു തളർന്നു. ഇനി വയ്യ.” “തളർന്നതല്ലേയുളളൂ, വീണില്ലല്ലോ. തളർച്ച തോന്നൽ മാത്രമാണ്.” “പക്ഷെ, എനിക്ക് മടുത്തു. എനിക്ക് പോകണം.” “എന്നാൽ മുന്നോട്ടുപൊയ്‌ക്കോളൂ.” കാലസ്വരൂപം കൈവിരൽ ചൂണ്ടി. അയാൾ കിഴക...