Home Authors Posts by കടമ്മനിട്ട രാമകൃഷ്‌ണൻ

കടമ്മനിട്ട രാമകൃഷ്‌ണൻ

2 POSTS 0 COMMENTS

മല മയങ്ങുന്നു- മാനം മയങ്ങുന്നു

മലമയങ്ങുന്നു മാനം മയങ്ങുന്നു മനം മയങ്ങുന്നു കാടുലയുന്നു ഉടലുലയുന്നു ഉയിരുലയുന്നു. മല ചൊരുക്കുന്നു മരം ചൊരുക്കുന്നു മനം മറിയുന്നു മല കറങ്ങുന്നു മാനം കറങ്ങുന്നു തല കറങ്ങുന്നു തലയറഞ്ഞാടി തകർത്തുതുളളടീ കുരുത്തം കെട്ടോളേ മുല തുളളിച്ചാടിക്കളിച്ചു പാടടീ തെറിച്ചതേങ്കാളീ തുടിമുഴക്കിക്കൊ- ണ്ടടുത്തുകൂടടാ പൊടിമീശക്കാരാ കുടിമൂപ്പന്മാരും കുടിച്ചുകൂത്താടി തിമർത്തുപാടുന്നു കുളക്കോഴിപ്പെണ്ണേ കുണുങ്ങി വാ- നിന്റെ കുരവ കേക്കട്ടെ. മരത്തിൽ ചേക്കേറി മയങ്ങും കൂട്ടുകാർ ഇളകിയാർക്കുന്നു മരത്തിന്റെ കൊമ്പു- കുലുക്കിയ...

തണുത്തുറഞ്ഞ മനുഷ്യത്വത്തിന്റെ കാലം

  കേരളത്തിന്‌ ആകമാനം ഒരു പാരമ്പര്യമുണ്ടായിരുന്നു. അതെല്ലാം നാം കളഞ്ഞു കുളിച്ചു. വർഗ്ഗീയതയുടെ പ്രശ്‌നം ഇവിടെ വളർത്തിയെടുത്തതാണ്‌. ആദ്യകാല കേരളത്തിന്‌ ഒരു പാരമ്പര്യമുണ്ടായിരുന്നു. അതിനുശേഷം ഇവിടെ കടന്നുവന്ന അധീനശക്തികളുടെ സ്വാധീനത്തിൽപ്പെട്ട്‌ നമ്മുടെ സമൂഹം ശിഥിലീകരിക്കപ്പെടുകയും, അതിനീചമായ ആചാരനിയമങ്ങൾക്ക്‌ വിധേയമാകുകയും ചെയ്‌തു. ജാതിയും മതവും കൊണ്ട്‌ മനുഷ്യനെ അകറ്റി നിറുത്തി, തീണ്ടലും തൊടീലും കൊണ്ട്‌ മനുഷ്യനെ അകറ്റി നിറുത്തി ജാതി വ്യവസ്ഥയും വർണ്ണവ്യവസ്ഥയും മനുഷ്യനെ പിരിച്ചു നിറുത്തിയ...

തീർച്ചയായും വായിക്കുക