കബീര്‍ കുന്നത്ത്
നീ ധീര നീ ധീര
നാണിച്ചു നില്‍ക്കുവതെന്തിന്നു, ലോകത്തെനേരിട്ടു കൊള്ളുക ധീരം, സഹോദരീപാരിതിലാര്‍ക്കും പണയപ്പെടുത്തുവാനായുസ്സു കിട്ടിയോളല്ല നീ, ഹീനയും! കണ്ണീരു കൊണ്ടല്ല മൗന വല്‍മീകത്തിനുള്ളിലൊളിച്ചല്ല ജീവിതം പോക്കേണ്ടൂഎന്തും സഹിക്കുവാനുള്‍ക്കരുത്തുള്ള നീയെന്തിന്നു ഗദ്ഗദക്കായലില്‍ മുങ്ങണം?! സത്യമാ,ണാര്‍ദ്രത വറ്റിയ കന്മഷചിത്തങ്ങള്‍ നിന്‍ചുറ്റുമുണ്ടേറെ, പൂത്തുലഞ്ഞാടുന്ന നിന്റെ കനവുകളോരോന്നുമോടയില്‍ തള്ളിയാഹ്ലാദിക്കും കശ്മലര്‍! എങ്കിലുമുണ്ട് സഹോദരീ നിന്നെയും,നിന്റെ പവിത്ര ജന്മത്തെയും മാനിക്കുമെത്രയോ പുണ്യമനസ്സുകള്‍, ...
വരച്ചിന്തകള്‍
വരക്കുമ്പോള്‍ നേരെ വരക്കുകപിന്നെ നീര്‍ത്താനതു മായ്‌ക്കേണ്ടി വരും********നേര്‍വരയില്‍ നേര്‍വര ചേര്‍ത്താല്‍ നേര്‍വരവളഞ്ഞ വരയില്‍ നേര്‍വര ചേര്‍ത്താലതു നേര്‍വരയാകില്ല.********ആരിലുമുണ്ടൊരു വര; തലവര.********ക്ഷരമില്ലാത്തൊരുവരയക്ഷരം.********അരയിലും വരയിലും 'ര'യുണ്ട്'അര'യില്‍ കുടുങ്ങിയാലടിമത്തം'വര'യില്‍ വിരാജിക്കില്‍ സ്വാതന്ത്ര്യം.********മുനിഞ്ഞുകത്തും വിലക്കിനൊളിയിലുമൊളിഞ്ഞിരിക്കും വരയുണ്ടേ.********ഒരു വര; അതിലെത്ര വര ചെര്‍ത്താലുമൊരുവര********കരയുക, കണ്ണുനീര്‍ വരകള്‍ തെളിയട്ടെകവിളിണ രണ്ടിലു, മെന്തു ...