കബീർ. കെ.
സ്‌തനാർബുദം
സ്‌തനാർബുദം വന്നെനിക്കതി സന്തോഷം! ഇരുസ്‌തനങ്ങളും അറുത്ത് മാറ്റിയത് ബഹുത്ത് സന്തോഷം! മുടിമുഴുവൻ കൊഴിഞ്ഞു വീണതു കേമം! ഇടവഴിയിൽ ഇരുട്ടത്തിനി തനിച്ചുപോകാം ഇരതേടാൻ ഇണയില്ലാതിനി ഇരുളിലിറങ്ങാം മുലയില്ലാത്തോൾ എന്നെ ത്തഴുകാൻ ആരുവരും? മുടിയില്ലാത്തോൾ മുഖ- മതുപൂഴ്‌ത്താൻ ആരുവരും? അർബുദരോഗി ഞാൻ, മുലപറിച്ചവൾ മുടിമുറിച്ചവൾ മറയിനി വേണ്ട മടിയിനിവേണ്ട. നാടൻ-നഗര-നരകപ്പെണ്ണ് പെണ്ണെന്നുകരുതിയിനി ഉരുകി കരയണ്ട. മുലപോയി മുടിപോയി മരണപ്പതിനേഴുകാരി ഞാൻ ഇനിയെനിക്കൊരു കൂട്ടം ചെയ്യണം തെങ്ങേൽകയറണം കിണറ്റിലിറങ്ങണം ഉണ്...