കെ.എ.മുഹമ്മദുകുട്ടി
അബ്‌ദുളള പേരാമ്പ്ര രചിച്ച ഭൂമിയുടെ പ്രണയം
അബ്‌ദുളള പേരാമ്പ്രയുടെ ‘ഭൂമിയുടെ പ്രണയം’ എന്ന കഥാപുസ്‌തകം സമർപ്പിച്ചിരിക്കുന്നത്, ഈ പുസ്‌തകം വായിക്കേണ്ട എന്ന് തീരുമാനിച്ചവർക്കാണ്. സമർപ്പണത്തോടും കഥകളോടും തത്ത്വശാസ്‌ത്രപരമായ, അസ്‌തിത്വവാദപരമായ ഒരു സമീപനമാണ് പുലർത്തിയിട്ടുളളത്. ‘മുഖം’ എന്ന കഥ നോക്കൂ. “അയാൾ കണ്ണാടിയിൽ പ്രതിബിംബിച്ച തന്റെ രൂപത്തെ ഭ്രാന്തമായ ഒരാവേശത്തോടെ നോക്കി നിന്നു. ഇപ്പോൾ അയാളില്ല. വെറും കണ്ണാടി മാത്രം. കണ്ണാടിയിലിരുന്ന അയാൾ നമ്മെ നോക്കി ചിരിക്കുകയാണ്. അതേ പഴയ ചിരി.” വായന അനുവാചകരിൽ പലപ്പോഴും വേദപാരായണ അനുഭവമുണ്ടാക്കുന...