കെ.എ. അബ്‌ദുൾ സമദ്
നോക്കുകാശ്
മുംബൈയിലെ തെരുവിൽ കുറച്ചുകാലം ജീവിയ്‌ക്കാനുള്ള ഭാഗ്യം എനിയ്‌ക്കുണ്ടായിട്ടുണ്ട്. അന്നത് ബോംബെ ആയിരുന്നു. മലബാറികൾ മാത്രം അതിനെ മുംബൈ എന്നു വിളിച്ചു വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ദരിദ്രവാസികൾ മാത്രമായിരുന്നു അന്ന് മലബാറികൾ. ഇപ്പോൾ മലബാർ ഒരു വലിയ ബ്രാന്റ് ആയി മാറികഴിഞ്ഞു. അന്ന് സായിപ്പു പണിത വിക്‌റ്റോറിയാ ടെർമിനസ് ശിവാജി ടെർമിനസ് എന്ന നപുംസകമായിട്ടില്ല. ചേരികളിൽ അഴുക്കും വ്യാജമദ്യവും പകയും പ്രണയവും ഇടകലർന്നൊഴുകി. ‘മഡ്‌ക’ എന്ന ചൂതാട്ടം ഓരോ ദരിദ്ര വാസിയ്‌ക്കും പ്രതീക്ഷയും ജീവിയ്‌ക്കാനു...