കെ.ടി. രവി
മനസ്സിലാകാത്തത്
ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടു പതിനഞ്ച് വർഷമായിി. ഞങ്ങൾക്ക് രണ്ട് കുട്ടികളുമുണ്ട്. അവൾക്ക് നല്ല വിദ്യാഭ്യാസമുണ്ട്, സൗന്ദര്യമുണ്ട്. അവളുടെ കുടുംബത്തിന് സാമാന്യം ഭേദപ്പെട്ട സാമ്പത്തിക ഭദ്രതയുണ്ട്. മോശമല്ലാത്ത കുടുംബമഹിമയുണ്ട്. എനിക്കാണെങ്കിൽ ഒന്നുമില്ല. വിദ്യാഭ്യാസം പേരിനു മാത്രം, സാമ്പത്തികം തീരെയില്ല. കുടുംബമഹിമ എന്നു പറയുമ്പോൾ എന്റെ അച്‌ഛനും, അമ്മയും ദാരിദ്ര്യത്തിലാണ് വളർന്നത്. ഞങ്ങൾക്കു നല്ല രീതിയിലുളള വീടോ, നല്ല വസ്‌ത്രങ്ങളോ ഉണ്ടായിരുന്നില്ല. അവർ സ്‌നേഹമുളളവരും, സത്യസന്ധരുമായിരുന്...