കെ. സുധീർ
വയനാടൻകൃഷിയും ആചാരാനുഷ്‌ഠാനങ്ങളും
കമ്പളം ഃ നെൽകൃഷിയുമായി ബന്ധപ്പെട്ട പണിയരുടെ ആഘോഷമാണ് കമ്പളം. കൃഷിപ്പണി വേഗത്തിൽ തീർക്കുക എന്ന ഉദ്ദേശ്വത്തോടെയാണ് കമ്പളം നടത്തുന്നത്. ഭൂവുടമ പണിയരുടെ മൂപ്പനെ വരുത്തി നമ്മക്ക് ഇന്ന ദിവസം കമ്പളം നടത്തണം ‘നീ... എനത്തെ പറയിഞ്ചൊ’ എന്ന് അഭിപ്രായമാരായുന്നു. ‘ആയ്‌ക്കോട്ടെളാമ്പിരാ........’ എന്ന് മൂപ്പൻ നീട്ടി മറുപടി പറയുന്നു. ‘ശരി നീ വേച ആളുകളെ വിളിച്ചോളൂ’ എന്നു പറഞ്ഞു മുറുക്കാനും പണവും മൂപ്പനു നൽകുന്നതോടെ കമ്പളത്തിനുളള ഒരുക്കമായി. മൂപ്പനും 60 ഓളം വരുന്ന പണിയരും പണിച്ചികളും ഉൾപ്പെട്ട സംഘം കമ്...