കെ. സരസ്വതിയമ്മ
വിവാഹങ്ങൾ സ്വർഗ്ഗത്തിൽവച്ചു നടത്തപ്പെടുന്നു
മലയാള കഥാസാഹിത്യത്തിലെ എക്കാലത്തെയും മഹാരഥന്മാരായിരുന്ന പോയതലമുറയിലെ പ്രമുഖകഥാകൃത്തുക്കളുടെ ഏതാനും കഥകൾ ഓരോ ലക്കത്തിലായി പ്രസിദ്ധീകരിക്കുന്നു. പുതിയ എഴുത്തുകാർക്ക് കഥാരചനയിൽ മാർഗ്ഗദർശിയാകാൻ ഈ കഥകൾ പ്രയോജനപ്പെടും. ഈ ലക്കത്തിൽ കെ. സരസ്വതിയമ്മയുടെ ‘വിവാഹങ്ങൾ സ്വർഗ്ഗത്തിൽവച്ചു നടത്തപ്പെടുന്നു’ എന്ന കഥ വായിക്കുക. എന്തായാലും മാധവിക്കൊരു ഭർത്താവിനെ പണംകൊടുത്തു നേടേണ്ടെന്ന് അവളുടെ അച്ഛനമ്മമാർ തീർച്ചപ്പെടുത്തിയതായിരുന്നു. അവളുടെ അച്ഛൻ പറഞ്ഞുഃ “ഒറ്റക്കാശും വാങ്ങിച്ചല്ല ഞാനൊരുത്തിയെ കൊണ്ടന്നത്. പിള...