കെ.രാജൻ
നാടൻ പ്രാർത്ഥനാമൊഴികൾ
വീരാൻകുട്ടിയുടെ ‘മാന്ത്രികൻ’ എന്ന പുതിയ കവിതാസമാഹാരം സമകാലീന മലയാള കവിതകളുടെ ഇടത്തിൽ ആഖ്യാനരീതിയിലും സമീപനത്തിലും എന്തു വ്യത്യാസത്തെയാണ് എഴുതുന്നത്? സൂക്ഷ്‌മ ജീവിത ദൃശ്യങ്ങൾഃ ആസ്‌പത്രിക്കു മുമ്പിലെ നടപ്പാതയിൽ, ആളൽ, ഉമ്മാരം, കുടുക്ക, ലാമിനേഷൻ എന്നീ കവിതകൾ സൂക്ഷ്‌മ ജീവിതസന്ദർഭങ്ങളുടെ കാഴ്‌ചകളാണ്. കൊളോണിയൽ ആധുനികതയുടെയും അതിന്റെ ഇരട്ടയായ മാർക്‌സിസത്തിന്റെയും വ്യവഹാരങ്ങൾ നമുക്ക് രേഖീയമായ കാലബോധവും ഫോട്ടോഗ്രാഫിക് ദൃഷ്‌ടിയും ഫ്യൂച്ചറിസവും.... സമ്മാനിച്ചിട്ടുണ്ട്. അതിനാൽ വർത്തമാനകാലത്തോടും ...
ജഡിക പാപങ്ങൾ
സ്‌ത്രീപീഡനങ്ങളുടെ ക്രൂരകഥകൾ വായിച്ച് മനംമടുത്ത അയാൾ പത്രം മടക്കിവെച്ച് ചാരുകസേരയിൽ ചാഞ്ഞു കിടന്നു. ലക്ഷ്യമില്ലാതെ ശൂന്യതയിലേക്കു നോക്കിക്കൊണ്ടിരുന്നു. സ്വർണ്ണവെയിലിൽ പെയ്യുന്ന ചാറ്റമഴ എന്തൊരു ഋതുവിശേഷം! ഞായറാഴ്‌ചയുടെ ആലസ്യത്തിൽ പൊങ്ങിയൊഴുകുന്ന ചിന്തകളിൽ നിന്ന് തെന്നിവീണ് അയാൾ മയക്കത്തിലായി. സ്വപ്‌ന - ജാഗർ അതിർവരമ്പുകളിലെവിടെയോ വ്യാപരിച്ച ബോധതലത്തെ ആ വാക്കുകൾ ഞെട്ടിച്ചുണർത്തി. “ഡാഡീ, സോദോമിലെ ലോത്തിന്റെ കഥയൊന്നു പറഞ്ഞു തരാമോ?....” സൺഡേ സ്‌കൂൾ ക്ലാസ്സ് കഴിഞ്ഞു വന്ന കുഞ്ഞുമകൾ തന്നെ തുറിച...