കെ.പി.ഗഫൂർ
പുണ്യങ്ങളുടെ പൂക്കാലം
“അല്ലയോ സത്യവിശ്വാസികളെ!! നിങ്ങളുടെ പൂർവ്വികർക്ക് നിർബന്ധമാക്കപ്പെട്ടിരിക്കുന്നത് പോലെ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ സൂക്ഷ്‌മതയുളളവരാകുവാൻ വേണ്ടി.” (വിശുദ്ധ ഖുർ-ആൻ) വിശുദ്ധിയുടെ മാസമായ റംസാൻ വീണ്ടും സമാഗതമാവുകയാണ്. വിശ്വാസികളെ ആത്മപരിശുദ്ധിയുടെയും ത്യാഗമനോഭാവത്തിന്റെയും അത്യുന്നത മേഖലയിലേക്ക് നയിക്കാൻ പര്യാപ്‌തമായ വ്രതാനുഷ്‌ഠാനത്തിന്റെ മാസമാണ് റംസാൻ. കനിവിന്റെയും കാരുണ്യത്തിന്റെയും ദാനധർമ്മങ്ങളുടെയും ദയാവായ്‌പിന്റെയും കാലം; ആരാധനകളും ദിക്ക്‌റുകളും അധികരിച്ച പ...
ദൈവങ്ങൾ വരവായി
കൊയ്‌ത്തും മെതിയും കഴിഞ്ഞു. വറുതിപെയ്‌ത കർക്കിടക കരിമേഘങ്ങൾ നീങ്ങി. ഇനി വടക്കൻ കേരളത്തിന്റെ രാപ്പകലുകൾക്ക് കളിയാട്ടങ്ങളുടെ നാളുകൾ. തുലാപ്പത്തിൽ തുടങ്ങി ഇടവപ്പാതിവരെ ഇവിടെ കാവുകളിലും ക്ഷേത്രങ്ങളിലും തറവാടുകളിലും തെയ്യക്കോലങ്ങൾ തിമിർത്താടും. ഉത്തരകേരളത്തിലെ അനുഷ്‌ഠാന നർത്തനകലകളിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് തെയ്യവും തിറയും. ദേവതകളെ കോലമായി കെട്ടിയാടിക്കുകയാണതിന്റെ സ്വഭാവം. ഭഗവതിയും കാളിയും ചാമുണ്ഡിയും ശിവവൈഷ്‌ണവാദി മൂർത്തികളുടെ അംശഭൂതങ്ങളായ ദേവതകളും യക്ഷിയും ഗന്ധർവ്വനും, നാഗവും ഭൂതവും മൃഗവും...