കെ. നന്ദകുമാർ
തേന്മാവ്
അങ്കണത്തിൽ കളിക്കൂട്ടുകാരൻ അതിഥികൾക്കെന്നും ആതിഥേയൻ അഗതികൾക്കെന്നും ശരണാലയം അമൃതൊഴുക്കുന്നൊരു പാൽക്കടൽ നീ പിച്ചഞ്ഞാൻ വെയ്‌ക്കവെ നിൻപിഞ്ചുകാലിൽ നുള്ളിനോവിച്ചെത്ര നിർദ്ദയം ഞാൻ കരഞ്ഞില്ലതെല്ലുംമൊഴിഞ്ഞില്ല നീ അന്നേ നിനക്കെന്നെയെത്രയിഷ്‌ടം കിടക്കവേ ഗർഭത്തിൽ ഞാനുണ്ണിമാങ്ങപോൽ അമ്മ കൊതിതീർത്ത മാമ്പഴമൊന്ന് ദൂരേയ്‌ക്കെറിഞ്ഞ വിത്താകുമോ നീ അച്‌ഛനമ്മയ്‌ക്കെന്നെനൽകിയപോൽ വാത്സല്യം കനിവാർന്നൊരമ്മയെപ്പോൽ സ്‌നേഹമാം കാർക്കശ്യം താതനെപ്പോൽ തത്വോപദേശങ്ങൾ ഗുരുവിനെപ്പോൽ വേണ്ടപ്പോളേകുന്നോൻ കൂട്ടുകാരൻ കാർക്കശ്യം തത...