Home Authors Posts by കെ.മുകുന്ദൻ

കെ.മുകുന്ദൻ

0 POSTS 0 COMMENTS
വിലാസം ആതിര-പഴങ്ങാട്‌ എടവനക്കാട്‌ പി.ഒ. പിൻ ഃ 682 502. Address: Phone: 0484505220

ദൈവത്തിന്റെ ന്യായം

രണ്ടു വഴിയാത്രക്കാർ വഴി നടന്ന്‌ ക്ഷീണിച്ച്‌ ആലിൻചുവട്ടിലിരുന്ന്‌ വിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. അടുത്തുളള കിണറ്റിൽനിന്നും വെളളം കുടിച്ചും കൊണ്ടുവന്നിരുന്ന ഭക്ഷണം കഴിച്ചും അവർ ആലിൻചുവട്ടിൽ കിടന്നുറങ്ങി. അൽപ്പനേരം കഴിഞ്ഞ്‌ അവർ ഉണർന്ന്‌ ഒരാൾ പറഞ്ഞു. “നോക്കൂ ദൈവത്തിന്റെ സൃഷ്‌ടി ന്യായയുക്തമല്ല.” “അതെന്താണ്‌?” അപരൻ ചോദിച്ചു. “പറയാം, ഉദാഹരണത്തിന്‌ ഈ ആലിനെത്തന്നെ എടുക്കാം. നോക്കൂ ഇതിന്റെ തടിക്ക്‌ എന്തു വണ്ണം? എന്തുയരം? പക്ഷെ ഇതിന്റെ കായകളോ? വളരെ ചെറുത്‌. എന്നാൽ മണ്ണിൽ പടർന്നുകിടക്കുന്ന മത...

സർക്കാർ കാര്യം

ഖലീഫാ ഹസറത്ത്‌ അലി സർക്കാരിന്റെ കടലാസുകൾ പരിശോധിക്കുന്ന സമയം രാത്രി. ഈ സമയം ഒരു ബന്ധു അദ്ദേഹത്തെ കാണാൻ വന്നു. കത്തിയിരുന്ന വിളക്ക്‌ കെടുത്തി വേറൊരു വിളക്കുകത്തിച്ച്‌ അലി ബന്ധുവിനോട്‌ വർത്തമാനം പറഞ്ഞുകൊണ്ടിരുന്നു. കുറച്ചു സമയശേഷം ബന്ധു പോകാൻ എഴുന്നേറ്റു. ഉടനെ അലി കത്തിയിരുന്ന രണ്ടാമത്തെ വിളക്കു കെടുത്തി ആദ്യത്തെ വിളക്കു കത്തിച്ചു. വിളക്കു കെടുത്തുന്നതിന്റെയും കത്തിക്കുന്നതിന്റെയും രഹസ്യം ആരാഞ്ഞ ബന്ധുവിനോട്‌ അദ്ദേഹം പറഞ്ഞു. “നിങ്ങൾ എന്നെ കാണാൻ വന്ന സമയം ഞാൻ ഭരണപരമായ കടലാസുകൾ നോക്കുകയാ...

ഇതാണ്‌ നരകം

ജോൺ ഒരു സ്വപ്‌നം കണ്ടു. മരണശേഷം വിശാലമായി അലങ്കരിച്ച ഒരു മുറിയിൽ ഇരിക്കുന്നു. യാതൊരു ജോലിയുമില്ല. വിശ്രമം മാത്രം. പരമസുഖം. പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ അയാൾക്കു ബോറടിച്ചു. അയാൾ ഉറക്കെ വിളിച്ചു. “ഇവിടാരുമില്ലേ?” നിമിഷനേരത്തിനുളളിൽ ഒരു പരിചാരകൻ കടന്നുവന്നു. “നിങ്ങൾക്കെന്തുവേണം?” അയാൾ ചോദിച്ചു. “എന്തുണ്ടിവിടെ?” “നിങ്ങൾക്കിഷ്‌ടമുളളതെല്ലാം.” “ഓഹോ, അങ്ങിനെയോ? എങ്കിൽ കുറെ ഭക്ഷണം കൊണ്ടുവരൂ.” പരിചാരകൻ അയാൾ ആവശ്യപ്പെട്ട ഭക്ഷണങ്ങൾ നൽകി. ജോൺ തിന്നും കുടിച്ചും കുറെ സമയം കഴിച്ചുകൂട്ടി. കുറച്ചു ...

മനുഷ്യ സ്വഭാവം

ഒരിക്കൽ ഒരു രാജാവ്‌ കൃഷിക്കാരനോട്‌ ചോദിച്ചു. “എന്താ കൃഷിക്കാരാ, നിനക്കു സുഖാണോ, രാജ്യത്തിലെ ജനങ്ങൾക്കൊക്കെ സുഖമാണോ?” കൃഷിക്കാരൻ പറഞ്ഞു. “എല്ലാവർക്കും സുഖമാണ്‌ തിരുമേനി. കഴിക്കാൻ ആഹാരവും ധരിക്കാൻ വസ്‌ത്രങ്ങളും വസിക്കാൻ വീടുകളും കൂടാതെ ആവശ്യത്തിനു പണവും പണ്ടങ്ങളും എല്ലാവരുടേയും കയ്യിൽ കാണും. രാജാവ്‌ കൊട്ടാരത്തിൽ മടങ്ങിയെത്തി. മന്ത്രിയെ വിളിച്ച്‌ രഹസ്യമായി കൃഷിക്കാരന്റെ പണവും പണ്ടങ്ങളും കൊണ്ടുവരുവാൻ ആജ്ഞാപിച്ചു. രണ്ടുദിവസം കഴിഞ്ഞ്‌ രാജാവ്‌ വീണ്ടും കൃഷിക്കാരനെ കണ്ടു. കുശലപ്രശ്‌നങ്ങൾ ചോദിച്ച...

ചോക്ലേറ്റ്‌

ലോക പ്രസിദ്ധനായ ശാസ്‌ത്രജ്ഞനായിരുന്നു ഐൻസ്‌റ്റീൻ. എന്നും ഉച്ച തിരിഞ്ഞ്‌ ഒരു ചെറിയ പെൺകുട്ടി അദ്ദേഹത്തെ കാണാൻ വരും. ഒരു ദിവസം പെൺകുട്ടിയുടെ അമ്മ അദ്ദേഹത്തോടു പറഞ്ഞു. “എന്റെ കുട്ടി ദിവസവും വന്ന്‌ അങ്ങയെ വല്ലാതെ ശല്യപ്പെടുത്തുന്നുണ്ട്‌. എനിക്കറിയാം. ഞാൻ തടഞ്ഞിട്ടു നിൽക്കുന്നില്ല. എനിക്കതിൽ വലിയ വിഷമമുണ്ട്‌.” “സാരമില്ല.” ഐൻസ്‌റ്റീൻ പറഞ്ഞു. “വിഷമിക്കേണ്ട, കുട്ടിയുമായി കഴിയുമ്പോഴാണ്‌ എനിക്ക്‌ ഏറ്റവുമധികം സന്തോഷം തോന്നുന്നത്‌.” “അങ്ങ്‌ മഹാനാണ്‌. വിശാല ഹൃദയനാണ്‌. അതുകൊണ്ടാണിങ്ങനെ പറയുന്നത...

ഉറങ്ങാൻ പറ്റിയ സ്ഥലം

ലോയ്‌ഡ്‌ ജോർജ്ജ്‌ ബ്രിട്ടനിലെ പ്രധാനമന്ത്രിയായിരുന്നു. ഒരിക്കൽ അദ്ദേഹം വെയിൽസിൽ പോകാനിടയായി. രാത്രി അപരിചിതമായ സ്ഥലം. ഉറങ്ങാനുളള സ്ഥലം അന്വേഷിച്ച്‌ അദ്ദേഹം വലഞ്ഞു. അടുത്തൊന്നും ഒരു ഹോട്ടൽ പോലുമില്ല. അവസാനം അദ്ദേഹം മുന്നിൽ കണ്ട ഒരു വലിയ കെട്ടിടത്തിന്റെ മുന്നിലെത്തി. മണിയടിച്ചു. അകത്തുനിന്നും വാതിൽ തുറന്നൊരാൾ പുറത്തുവന്നു. അയാൾ യൂണിഫോമിട്ട വാച്ച്‌മാനായിരുന്നു. “എന്തുവേണം?” അയാൾ ചോദിച്ചു. “സ്‌നേഹിതാ ഞാൻ വളരെ ദൂരെ നിന്നും വരികയാണ്‌. ഇവിടെ എത്തിയപ്പോൾ രാത്രിയായി. രാത്രി കഴിച്ചുകൂട്ടാനൊരു...

പ്രസംഗവും മുട്ടയും

ഇംഗ്ലീഷ്‌ സാഹിത്യത്തിലെ വളരെ പ്രസിദ്ധനായിരുന്ന ഒരു എഴുത്തുകാരനായിരുന്നു മാർക്ക്‌ ട്വയിൻ. ഒരിക്കൽ പട്ടണത്തിലെ ഒരു സാഹിത്യ സമ്മേളനത്തിൽ പ്രസംഗിക്കാൻ അദ്ദേഹം ക്ഷണിക്കപ്പെട്ടു. കൃത്യസമയത്തുതന്നെ അദ്ദേഹം പട്ടണത്തിലെത്തി. ചുറ്റുപാടും നോക്കി, തന്റെ പ്രസംഗത്തിന്‌ വേണ്ടത്ര പ്രചാരം നൽകിയിട്ടില്ലെന്നു മനസ്സിലാക്കി. ഒരു ബാനറോ വാൾപോസ്‌റ്റോ ഒന്നും ഒരിടത്തും കാണുന്നില്ല. പട്ടണവാസികൾ തന്റെ പ്രസംഗത്തെക്കുറിച്ച്‌ അറിഞ്ഞിട്ടുണ്ടോ എന്നറിയുവാൻ അദ്ദേഹം അടുത്തുളള ഒരു കടയിലെ കച്ചവടക്കാരനോട്‌ ചോദിച്ചു. “ഇവിടെ...

പിടി വിടുവിക്കൽ

രവിശങ്കർ മഹാരാജ്‌, ഠാക്കൂർമാരോട്‌ മദ്യത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച്‌ പറഞ്ഞു മനസ്സിലാക്കി. മദ്യം നിശ്ശേഷം ഉപേക്ഷിക്കണമെന്ന്‌ അവരെ ഉപദേശിച്ചു. അങ്ങിനെ ചെയ്യാമെന്നവർ പ്രതിജ്ഞയും ചെയ്‌തു. കൂട്ടത്തിലൊരാൾ പറഞ്ഞു. “പ്രതിജ്ഞയെടുത്തെങ്കിലും മദ്യം എന്നെ വിടുന്നില്ല. ഞാനെന്തു ചെയ്യും?” രവിശങ്കർ അയാളോട്‌ പിറ്റേദിവസം വരാനാവശ്യപ്പെട്ടു. ആ മദ്യപാനി പിറ്റേദിവസം രവിശങ്കറിന്റെ വീട്ടിലെത്തി. രവിശങ്കർ ഒരു തൂണിനെ കെട്ടിപ്പിടിച്ചുകൊണ്ട്‌ നിൽക്കുന്നതായി കണ്ടു. രവിശങ്കർ പറഞ്ഞു. “ഞാൻ വിട്ടാലും ഈ തൂണ്‌ എ...

സർട്ടിഫിക്കറ്റ്‌

ഫ്രാൻസിലെ പ്രസിദ്ധനായ സർ വാൾട്ടയർ വളരെ നർമ്മബോധമുളള ഒരാളായിരുന്നു. മരണശയ്യയിൽ കിടക്കുമ്പോഴും അദ്ദേഹം തന്റെ ഈ കഴിവ്‌ ഉപേക്ഷിച്ചില്ല. മരണശയ്യയിൽ കിടക്കുമ്പോൾ അന്തി കൂദാശയ്‌ക്കു വന്ന പുരോഹിതനോട്‌ അദ്ദേഹം ചോദിച്ചു. “ഫാദർ എവിടെനിന്നാണ്‌ വരുന്നത്‌?” ഘനഗംഭീരനായി ഫാദർ മറുപടി പറഞ്ഞു. “ഞാൻ ലോകത്തിന്റെ രക്ഷിതാവായ ഈശോമിശിഹായുടെ ഭവനത്തിൽനിന്നാണ്‌ വരുന്നത്‌.” “സർട്ടിഫിക്കറ്റ്‌ കൊണ്ടുവന്നിട്ടുണ്ടോ?” പിന്നെ പറയാനില്ല, കടിച്ചു തിന്നാനുളള ദേഷ്യത്തോടെ വാൾട്ടയറെ നോക്കി പിറുപിറുത്തുകൊണ്ട്‌ പുരോഹിതൻ കൂദാ...

കുസൃതി

പ്രസിദ്ധ ഉർദു കവിയായിരുന്ന മിർസാ ഗാലിബിനെ സന്ദർശിക്കാൻ ഒരാൾ വന്നു. സംഭാഷണം കഴിഞ്ഞ പോകാറായപ്പോൾ ഗാലിബ്‌ ഒരു വിളക്കുമായി പടിയ്‌ക്കൽവരെ വന്നു. സന്ദർശകൻ പറഞ്ഞുഃ “അങ്ങ്‌ എന്തിനാണ്‌ ബുദ്ധിമുട്ടുന്നത്‌? ഞാൻ എന്റെ ചെരിപ്പു നോക്കി എടുത്തുകൊളളാം.” സ്വതവേയുളള നർമ്മബോധത്തോടെ ഗാലിബ്‌ പറഞ്ഞു. “പക്ഷെ തെരഞ്ഞെടുക്കുന്നത്‌ എന്റെ പുതിയ ചെരിപ്പാകരുതല്ലോ?” Generated from archived content: unnikatha_feb17_06.html Author: k_mukundan

തീർച്ചയായും വായിക്കുക