കെ. കുഞ്ഞികൃഷ്ണന്‍
ചലച്ചിത്രനഭസ്സിലെ തേജ:പുസ്തകം
ലോകചലച്ചിത്രരംഗത്തെ അതിഗായകന്മാരില്‍ ഒരാളാണ് സത്യജിത് റേ; വിശേഷണങ്ങള്‍ക്കപ്പുറമുള്ള അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ അത്യുന്നതന്‍. സിനിമ ജീവവായുവായിരുന്നു സത്യജിത്റേയ്ക്ക്. 1995 -ല്‍ നിര്‍മ്മിച്ച ആദ്യസിനിമയായ 'പാഥേര്‍ പാഞ്ചാലി' തന്നെ അദ്ദേഹത്തെ ആഗോളപ്രശസ്തിയിലെത്തിയിച്ചു. പിന്നീട് 1991-ല്‍ അവസാനമായി നിര്‍മ്മിച്ച അഗാന്തുക് വരെ ഓരോ കൊല്ലവും അദ്ദേഹം ശരാശരി ഓരോ സിനിമ സംവിധാനം ചെയ്തു. തിരക്കഥാരചയിതാവ് സംഗീതഞ്ജന്‍, സംവിധായകന്‍ സാഹിത്യരചയിതാവ്, എന്നീ മേഖലകളില്‍ അത്യുന്നതിയിലെത്തിയ സത്യജിത് റേയെത്തേടി എത്...
വിശുദ്ധയായ അമ്മ
മദര്‍ തെരേസയെക്കുറിച്ച് ആത്മകഥാരൂപത്തിലെഴുതിയ 'ദി മദര്‍' എന്ന എം.കെ. ചന്ദ്രശേഖരന്റെ പുസ്തകം ഹൃദ്യമായ വായനാനുഭവമായിരുന്നു. ഇതിനു മുന്‍പ് ഗ്രന്ഥകര്‍ത്താവ് കമല സുരയ്യ എന്ന മാധവിക്കുട്ടിയെക്കുറിച്ചും ചങ്ങമ്പുഴയെപ്പറ്റിയും ഇതേ രൂപത്തിലുള്ള ആത്മകഥകളെഴുതിയിട്ടുണ്ട്. അവ രണ്ടും ഭാവനയുടെ വര്‍ണ നൂലുകള്‍ ചേര്‍ത്ത നോവല്‍ രൂപത്തിലായിരുന്നു. മലയാളത്തില്‍ താരതമ്യേന നൂതനമായ ശൈലി. മദര്‍ തേരസയെക്കുറിച്ചുള്ള പുസ്തകത്തില്‍ ഭാവന കൊണ്ട് നിറം പിടിപ്പിച്ച ചമല്‍ക്കാരങ്ങളില്ല; വസ്തുതാ കഥനം മാത്രമേയുള്ളു. അത് വളരെ ഹൃദ്യവു...