കെ. കവിത
മായാസീത
(2000-ലെ ഉറൂബ് അവാർഡ്, 2002-ലെ സഹോദരൻ സ്‌മാരക പുരസ്‌കാരം എന്നിവയ്‌ക്ക് അർഹമായിട്ടുണ്ട്) അദ്ധ്യാത്മ രാമായണത്തിൽ മായാസീതാ വൃത്താന്തം ഉണ്ട്. തുലോം ശുഷ്‌കം. അതുവെച്ചിട്ടാണ് കവിത പ്രമേയം വികസിപ്പിച്ചതെങ്കിൽ, ആ വികസനം അഭിനന്ദനാർഹം തന്നെ. ആശ്രമഭാഷ, ശൈലി അന്തരീക്ഷ കല്‌പന ഒക്കെ പ്രമേയത്തിന് നിരക്കുന്നതുതന്നെ. അതു ഭംഗിയായി ചെയ്‌തിരിക്കുന്നു കവിത. - പ്രൊഫ.കെ.പി.ശങ്കരൻ പുരാണേതിഹാസങ്ങളുടെയും ക്ലാസിക് കൃതികളുടെയും പുനർവായനയും അത്തരം വായനാനുഭവത്തിന്റെ പാഠഭേദങ്ങളും പിൽക്കാല സാഹിത്യങ്ങളെ ശ്രദ്ധേയമാ...
അദ്ധ്യായം ആറ്
‘അന്യർക്ക് പ്രവേശനമില്ല’ മുത്തുമണിയുടെ അച്ഛനും സുഹൃത്തുക്കളും ബോർഡ് നോക്കി അല്‌പസമയം നിന്നു. അവരുടെ നില്‌പ് കണ്ട് പരിസരവാസികൾ പലരും കാര്യം തിരക്കി. മുത്തുമണിയുടെ അച്ഛൻ പറയുന്നതിന് മുൻപേ കണ്ണനാണ് കാര്യം വിവരിച്ചത്. “നിങ്ങൾ വരിൻ.....” അതിലൊരു യുവാവ് തകരവാതിൽ തുറന്നു. “ഇതിനുള്ളിൽ വിലപിടിച്ച വസ്‌തുക്കളൊന്നുമില്ല. തെങ്ങിൽ തേങ്ങയുണ്ട്. നമുക്കു വേണ്ടത് നമ്മളോമനിച്ചു വളർത്തിയ ആ മിണ്ടാപ്രാണിയെയാണ്. അതിവിടെയെങ്ങാനും ഉണ്ടോ? ആരാനും അതിനെ തടവിലിട്ടുവോ?” ആ ചെറുപ്പക്കാരൻ നിർഭയനായി അകത്തു ...
അദ്ധ്യായം അഞ്ച്
ബാഗ്ലൂരിലെ ഷെട്ടിഹള്ളിയിൽ വീടു വാങ്ങിയപ്പോൾ പലവട്ടം അച്ചമ്മയെ ക്ഷണിച്ചതാണ്. തണുപ്പ് കുറയുമ്പോൾ വരാമെന്ന് പറഞ്ഞ അച്ചമ്മ എത്തിയിരിക്കുകയാണ്. അച്ചമ്മ അച്ഛന്റെ ഓരോ ചെയ്‌തികൾ കണ്ട് മൂക്കത്ത് വിരൽ വച്ചു. പട്ടീനേം പൂച്ചേനേം വെറുത്തിരുന്ന മകനിപ്പോൾ നായച്ചൂരില്ലാതെ ജീവിക്കാനാവാത്ത അവസ്‌ഥ. ചക്കു വന്ന് അച്ഛന്റെ മടിയിൽ തലചായ്‌ച്ച് നില്‌ക്കുന്നതൊന്നും അച്ചമ്മക്കിഷ്‌ടമായില്ല. ഇത്രയ്‌ക്കൊന്നും അടുത്ത് പെരുമാറണ്ട. നായ നായ തന്ന്യാ. അതിനു മനുഷ്യനാവാനാവില്ല. അച്ചമ്മ പുലമ്പുന്നത് ചക്കൂനെപ്പറ്റ്യാ...
അദ്ധ്യായം നാല്
അവധിദിനങ്ങളിൽ നടക്കാനിറങ്ങുമ്പോൾ അച്ഛന്റേയും ചക്കുവിന്റേയുമൊപ്പം മുത്തുമണിയും കൂടും. അവൻ ഓടി കുറേ ചെല്ലുമ്പോൾ തിരിഞ്ഞു നില്‌ക്കും. രാവിലെ അഞ്ചുമണി ആവുമ്പോഴേക്കും അവൻ ചെറിയ രീതിയിൽ ശബ്‌ദമുണ്ടാക്കും. അല്‌പം വൈകിപ്പോയാൽ അവൻ വാതിലിൽ മാന്തുകയും തല്ലുകയും ചെയ്യും. “മനുഷ്യനെ ഇവൻ കിടത്തിപ്പൊറുപ്പിക്കുന്നില്ലല്ലോ” അച്ഛൻ എഴുന്നേല്‌ക്കാൻ നിർബന്ധിതനാവും. അച്ഛന് അവനെ പ്രാണനാണെന്ന കാര്യം അമ്മയാണ് സ്വകാര്യമായി മുത്തുമണിയോട് പറഞ്ഞത്. രാത്രി മൂത്രമൊഴിച്ച് അവൻ ബെഡ്‌ഡിലേക്ക് കറയുമ്പോൾ അച്ഛൻ ചെറിയ ശബ്...
അദ്ധ്യായം മൂന്ന്
പുലർകാല നടത്തം ചക്കുവിനേറെ പ്രിയമാണ്. നടത്തമല്ല - ഓട്ടം. ഡാൽമീഷ്യൻ വർഗ്ഗത്തിന് നടക്കാനറിയില്ല! അവന്റെ ഒപ്പമെത്താൻ അച്ഛനും ഓട്ടമാണ്. പോകുമ്പോഴും വരുമ്പോഴും ഇടതുഭാഗത്തുകൂടെ ഓടാൻ അച്ഛൻ അവനെ പരിശീലിപ്പിച്ചു. ആദ്യമൊക്കെ അമ്മയാണ് നടത്താൻ കൊണ്ടുപോകാറ്. ചങ്ങലയിട്ടാണ് അന്നത്തെ നടത്തം. പക്ഷേ അവൻ ഓടുമ്പോൾ അമ്മയ്‌ക്ക് ഒപ്പം എത്താൻ പറ്റാറില്ല. അവനെ പിടിച്ചുവലിച്ച് അമ്മയുടെ കൈ ഉളുക്കി. വേദന മൂലം കൈകൊണ്ട് ഒന്നും ചെയ്യാൻ പറ്റാതായി. അപ്പോഴാണ് ചങ്ങല ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ഇപ്പോൾ ചങ്ങലയി...
അദ്‌ധ്യായം 2
“ചക്കൂ.... ചക്കൂസേ..... കേച്ചെയ്യാൻ വാടാ.....‘ മുത്തുമണി സ്‌കൂൾ യൂണിഫോം മാറ്റാതെ ഡിസ്‌ക്കുകളെടുത്ത് ടെറസ്സിലേയ്‌ക്കുള്ള കോണിപ്പടികൾ കയറി. അവൾ മുകളിലെത്തുന്നതിനു മുമ്പായി, തൊടുത്തുവിട്ട ശരം കണക്കേ ചക്കൂസ് എന്ന രണ്ടുവയസ്സുകാരൻ ഡാൽമീഷ്യൻ ടെറസ്സിൽ ചെന്ന് അറ്റൻഷനായി നിന്നു. ചുവപ്പും മഞ്ഞയും നിറമുള്ള ഡിസ്‌ക്കുകൾ അന്തരീക്ഷത്തിലൂടെ മാറി മാറി പറന്നു. പാറി വരുന്ന ഓരോ ഡിസ്‌കും നിലം തൊടീക്കാതെ ചക്കു ഇരുകാലിൽ നിന്ന് വായ കൊണ്ടു പിടിച്ചെടുത്ത് മുത്തുമണിയുടെ അരികിലേക്ക് ഓടിവരുമ്പോഴേക്കും അവൾ മറ്റേതും ...
അദ്ധ്യായം ഒന്ന്
ബൗ! ബൗ! ബൗ! മുത്തുമണി നല്ല ഉറക്കത്തിലായിരുന്നു. ചക്കൂസിന്റെ നിറുത്താതെയുള്ള കുരകേട്ട് ഉണർന്നു. അച്ഛൻ ജനാലയുടെ ഒരു കതകു തുറന്ന് പുറത്തേക്കു നോക്കുന്നു. ചക്കു വാതിൽക്കൽ നിന്ന് ഗയിറ്റിലേക്കു നോക്കിയാണ് കുരയ്‌ക്കുന്നത്. ഇവനെന്താണ് ഗെയിറ്റിനരികിലേക്കു പോകാത്തത്? അച്ഛൻ കതകു തുറന്നയുടൻ അവൻ അകത്തു കടന്ന് ആർക്കും പുറത്തുപോകാൻ പറ്റാത്തവിധം വിലങ്ങനെ നിന്ന് കുര തുടർന്നു. “ചക്കു.... നിനക്കെന്താ പറ്റീത്?” മുത്തുമണി ഉറക്കച്ചടവോടെ ചോദിച്ചു. അവൻ കിതയ്‌ക്കുന്നുണ്ട്. പക്ഷേ കുര നിറുത്തുന്നുമില...