കെ. കനകരാജ്
ഇന്ത്യൻ നവോത്ഥാനവും റാനഡെയും
ഇന്ത്യൻ നവോത്ഥാനത്തിന്റെ സ്രഷ്‌ടാക്കളിൽ ഒരാളും, ചിന്തകനും, എഴുത്തുകാരനും, സമൂഹ പരിഷ്‌കർത്താവുമായ മഹാദേവ ഗോവിന്ദറാനഡെ അന്തരിച്ചിട്ട് നൂറ്റിയഞ്ചു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഇന്ത്യയുടെ നവോത്ഥാന കാലഘട്ടത്തെ നാമെല്ലാം വളരെ അഭിമാനത്തോടെ സ്‌മരിക്കുന്നുവെങ്കിലും; ആ കാലത്ത് ആത്മാർത്ഥമായി പ്രവർത്തിച്ച പലരെയും നാം മറന്നിരിക്കുന്നുവെന്ന വസ്‌തുത ഒരു ദുഃഖസത്യമായി നിലകൊളളുന്നു. ഇന്ത്യയുടെ നവോത്ഥാന കാലഘട്ടത്തിൽ പ്രവർത്തിച്ച നേതാക്കൾ പ്രധാനമായും നിലകൊണ്ടത് അന്ന് ഇവിടെ നിലനിന്നിരുന്ന സാമൂഹിവും, മതപരവുമാ...
കവിജന്മം
കാലരഥ്യയിൽ പതിയും കവിതൻ കാല്പാടുകൾ മായാത്തമുദ്രകൾ! ശോണലിഖിതങ്ങൾ! സത്യകാമിയായ്, തൻസുഖത്യാഗിയായ്, അലയും- ലോകഗതികൾ കാലേകാണും ക്രാന്തദർശിയാം കവി! വഴികാണാതുഴയും പാന്ഥർതൻ കണ്ണിൽ വെളിച്ചമായ്, ആത്മദർശനം നല്‌കും അക്ഷരസത്യമായ്, ചിറകറ്റ ജീവനിൽ- ശക്തിയായ്, ഹൃത്തിൽ നിത്യമായ് സ്പന്ദിപ്പൂ പരസുഖപ്രാർത്ഥന. പുലരും നല്ല നാളെയിൽ പിറക്കും പുതുപൂക്കൾക്കെന്നും കാണുവാൻ കഴിയട്ടെ ആ കവിജന്മസുകൃതത്തെ! ഏറെ സാഹസം നടക്കാൻ ഈ ജീവിതപാതയിൽ- എങ്കിലും പോയേതീരൂ! തിരിവെട്ടം കാക്കുവാൻ വഴികാട്ടുവാൻ മുന്നിൽ. ശപ്തമാം പുറംപോക്കിൽ ...
മരീചിക
കാലധർമ്മത്തെ കാക്കുമജ്ഞാന- കലാകാരൻ; വിരചിതമീമഹാ ജീവിതനാടകത്തിൽ നടി- കർ നാം നാട്യജീവികൾ ഇല്ല; പരിചയമിന്നാർക്കും സ്നേ- ഹാർദ്രമാം പ്രകൃതിതൻമുഖം പെരുകും ദുരിതജീവിതചിത്രം ദുരന്തം മുന്നേറും, ദുർനടപ്പിൻ ഫലം ഉള്ളിൽ തിങ്ങും വിഷം അപരന്റെ- നെഞ്ചിൽതാഴ്‌ത്തും, ക്രൂരകാളിയന്മാ- രോടരുതെന്നു ചൊല്ലാൻ ഇല്ലൊരാൾ കാണികൾ എങ്ങും മിണ്ടാപ്രാണികൾ ദീനരാം മനുജരിൽ ദീനരോദനം ബധിര കർണ്ണങ്ങളിൽ അലയവെ അർത്ഥിയെ തഴുകുമർത്ഥകാമിതൻ കപടനാട്യത്തെ വാഴ്‌ത്താൻ വയ്യ. കലി ബാധിച്ച കണ്ണുകൾ, കല്ലായ്- തീർന്ന ഹൃദയം, അനിദ്രമാം രാവുകൾ, കാശുമുളച്ച...
പണ്ഡിറ്റ് പി. ഗോപാലൻനായർ
അനുഗ്രഹീതനായ ഒരു കവിയും ഉചിതജ്ഞനായ ഒരു വ്യാഖ്യാതാവുമായിരുന്നു ശ്രീ.പണ്ഡിറ്റ് പി.ഗോപാലൻനായർ. ഈശ്വരാർപ്പിതമായ ഒരു മുക്തതേജസ്സായിരുന്നു അദ്ദേഹം. ആദ്ധ്യാത്മിക ജ്ഞാനസർവ്വസ്വമാണ് അദ്ദേഹത്തിന്റെ എല്ലാ ഗ്രന്ഥങ്ങളും. ഒരു നൂറ്റാണ്ടിലധികം ജീവിക്കുകയും ഏതാണ്ട് ആ കാലമത്രയും ജ്ഞാനോപാസകനായും ജ്ഞാന പ്രബോധകനായും വർത്തിക്കാൻ ഭാഗ്യം സിദ്ധിച്ച ഒരപൂർവ്വ വ്യക്തിയായിരുന്നു അദ്ദേഹം. തന്റെ സംസിദ്ധമായ അറിവിനെ ഘടദീപമാക്കാൻ അദ്ദേഹം അനുവദിച്ചില്ല. അതാണ് ഗോപാലൻനായരുടെ ജീവിതത്തിന്റെ സാരപ്രയുക്തി. ...